kerala

കെടിയു താത്ക്കാലിക വിസി ഡോ. സിസ തോമസ് വെള്ളിയാഴ്ച സർക്കാരിന് വിശദീകരണം നല്‍കില്ല

തിരുവനന്തപുരം . ഗവർണർ – സർക്കാർ പോരിൽ പിണറായി സർക്കാർ പ്രതികാര രാഷ്ട്രീയ പകപോക്കലിനു ഇരയാക്കിയ കെടിയു താത്ക്കാലിക വിസി ഡോ. സിസ തോമസ് വെള്ളിയാഴ്ച സർക്കാരിന് വിശദീകരണം നല്‍കില്ല. വിരമിക്കുന്ന ദിവസം ആയതിനാല്‍ തിരക്കാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നും സിസ തോമസ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്നാണ് സിസ തോമസ് മറുപടി നൽകിയിരിക്കുന്നത്.

അനുമതിയില്ലാതെ കെടിയു വിസിയായി ചുമതലയേറ്റതില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായതിനാല്‍ അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സിസ തോമസ് അറിയിക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം സിസാ തോമസിന്റെ ഹർജി അഡ്‌മിനിട്രേറ്റിവ് ട്രിബ്യൂണൽ തള്ളിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യമാണ് ട്രിബ്യൂണൽ നിരാകരിച്ചത്. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടു പോകാമെന്നും, എന്നാൽ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസാ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്നും അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിക്കുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ചുമതലയിൽ നിന്നുൾപ്പെടെ സർവീസിൽ നിന്നും സിസാ തോമസ് വിരമിക്കുകയാണ്.

 

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

9 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

34 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

53 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago