topnews

കെടിയു വിസി നിയമനം; സർക്കാർ ശുപാർശ ചെയ്തവർ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ

കൊച്ചി: കെടിയു സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ഗവർണർ മറുപടി നൽകിയത്. വിസിയായി സിസ തോമസിനെ നിയമിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നാണ് സർക്കാരിന്റെ വാദം.

സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വി.സിയുടെ പേര് തള്ളിയതെന്നും ഗവർണർ കോടതിയിൽ ബോധിപ്പിച്ചു. സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ചാൻസലറോട് കോടതി ചോദിച്ചിരുന്നു. സിസ തോമസിന്റെ പേര് ആര് നിർദേശിച്ചുവെന്നും മറ്റ് വി.സിമാർ ഇല്ലായിരുന്നോയെന്നും കോടതി ചോദിച്ചു. ഇതോടെയാണ് ഗവർണർ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

താൽക്കാലിക വിസി നിയമനത്തിന് യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന് സർക്കാർ വാദിച്ചു. പ്രോ വി.സിയെ ശുപാർശ ചെയ്യുക മാത്രമാണ് വൈസ് ചാൻസലർ ചെയ്യുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിയ്‌ക്ക് തുല്യമല്ലേയെന്ന് കോടതി ആരാഞ്ഞു. കാലയളവ് താൽക്കാലികമെന്ന വ്യത്യാസമല്ലെ ഉള്ളൂവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഒരാൾ ഒരു ദിവസം മാത്രമേ വിസിയുടെ പോസ്റ്റിൽ ഇരിക്കുന്നുളളൂവെങ്കിൽ പോലും അയാൾ വി.സി തന്നെയെന്ന് കോടതി നിരീക്ഷിച്ചു.

വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും വിസിയെ തെരഞ്ഞെടുക്കേണ്ടത് സൂഷ്മതയോടെ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സെലക്ഷൻ കമ്മിറ്റിയും സെർച്ച് കമ്മിറ്റിയും ചേർന്ന് പരിശോധന നടത്തിയതിന് ശേഷം വേണം തെരഞ്ഞെടുക്കാൻ. സിസ തോമസിന്റെ യോഗ്യതയല്ല പരിഗണിക്കുന്നത് മറിച്ച്, സീനിയോറിറ്റിയാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago