entertainment

വീണ്ടുമൊരു താരവിവാഹം കൂടി, കുടുംബവിളക്ക് താരം ശ്രീലക്ഷ്‍മി വിവാഹിതയാവുന്നു

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. കുടുംബ വിളക്ക് ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി. മേയ് 16നാണ് വിവാഹ നിശ്ചയം. അടുത്ത വർഷം ആദ്യം വിവാഹമുണ്ടാകുമെന്നാണ് വിവരം. നിശ്ചയത്തിന്റെ കാര്യം നടി തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്.

ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. ലക്ചററായ ജോസ് ഷാജിയാണ് ഭാവി വരൻ. ഇതര മതത്തില്‍പ്പെട്ട ആളായതിനാല്‍ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതല്ലൊം പരിഹരിച്ചെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇരു വീട്ടുകാരുടെയും സമ്മതത്തടെയും അനുഗ്രഹത്തിലുമാണ് വിവാഹം നടത്തുന്നതെന്നും നടി വ്യക്തമാക്കി.

വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വ്യക്തമാക്കിയ താരം വരനൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് മിനിസ്ക്രീനിലെ സഹതാരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

3 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

3 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

5 hours ago