topnews

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. വ്യാജരേഖ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.

ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു.

വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടിൽ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറിൽ നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കിൽ നിക്ഷേപിച്ചു.

ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കയ്യിൽനിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിൽക്കുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ല എന്ന് അറിയിച്ചപ്പോൾ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോൺ വിളിച്ചെങ്കിലും താൻ എടുത്തില്ല. ഭീഷണി തുടർന്നതോടെ രക്തസമ്മർദം വർധിച്ച് ആശുപത്രിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

Karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

2 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

3 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

4 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

4 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

5 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

6 hours ago