kerala

‘ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു, ഹീന ശ്രമങ്ങള്‍ വിലപ്പോവില്ല’: കുമ്മനം രാജശേഖരന്‍

കുഴല്‍പ്പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് – സി.പി.എം കക്ഷികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച്‌ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പക തീര്‍ക്കാന്‍ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നെന്നും കുമ്മനം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നുണപ്രചരണം ബിജെപിയെ നശിപ്പിക്കാന്‍

ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചിലശക്തികള്‍ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചരണവും പാര്‍ട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണ്. ധാര്‍മ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതില്‍ സംശയിക്കേണ്ടതില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകള്‍ക്ക് ഒട്ടും ആയുസുഉണ്ടാവില്ല.

എന്‍.ഡി.എ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത് യു.ഡി.എഫിനേയും, എല്‍.ഡി.എഫിനേയും തുറന്ന് കാണിച്ചുകൊണ്ടാണ്. ഇതേത്തുടര്‍ന്ന് വളര്‍ന്നുവരുന്ന ജന ശക്തിയെ പരാജയപ്പെടുത്തേണ്ടത് ഈ രണ്ട് മുന്നണികളുടേയും ആവശ്യമായിവന്നു. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും, അടവുനയങ്ങള്‍ പ്രയോഗിച്ചും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന ബിജെപിയെ തകര്‍ക്കേണ്ടത് യു.ഡി.എഫിന്റേയും, എല്‍.ഡി.എഫിന്റേയും രാഷ്ട്രീയ ആവശ്യമായിത്തീര്‍ന്നു.

തെരഞ്ഞെടുപ്പിനുശേഷം ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഓക്സിജന്‍-വാക്സിന്‍ വിതരണം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചും, തെറ്റിദ്ധരിപ്പിച്ചും അവര്‍ സംയുക്ത പ്രചരണം നടത്തി വരികയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ പച്ച നുണകളാണ് പ്രചരിപ്പിച്ചത്. ഈ കാര്യങ്ങളിലെല്ലാം നിയമസഭയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തോളോട് ചേര്‍ന്ന് പ്രമേയം പാസാക്കി. ഇത്തരത്തില്‍ എന്തിനുമേതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവര്‍ത്തന അജണ്ടയായി മാറിയിരിക്കുകയാണ്.

കുഴല്‍പ്പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് – സി.പി.എം കക്ഷികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞു. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച്‌ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പക തീര്‍ക്കാന്‍ സി.പി.എം നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Karma News Network

Recent Posts

കെ കെ ശൈലജ എന്ന വിഗ്രഹം വീണുടയും, പ്രതീക്ഷകൾ എല്ലാം പാർട്ടി കൈവിട്ടു

വടകരയിൽ സി.പി.എമ്മിന്റെ അന്തിമ വിശകലനം വന്നു. കെ കെ ശൈലജക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ജയിച്ചാൽ പരമാവധി ഒരു 1200നും…

15 mins ago

തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ അടി, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് : ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടി. . കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു.…

20 mins ago

ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള…

45 mins ago

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, സംഭവം സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ, അറസ്റ്റ്

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശുചിമുറിയിൽ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.…

48 mins ago

വിമാന സമരം, പ്രീയപ്പെട്ടവനെ അവസാനമായൊന്നു കാണാതെ പ്രവാസിക്ക് ദാരുണാന്ത്യം

എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു.…

1 hour ago

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

2 hours ago