entertainment

ഇസക്കുട്ടനെ കൈകളിലെടുത്ത് നയൻതാര, ഇസുക്കുട്ടന് നയൻസിനെ അത്ര പിടിച്ചിട്ടില്ലെന്ന് ആരാധകർ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ നയൻതാര. അടുത്തിടെയാണ് താരം ജന്മദിനം ആഘോഷിച്ചത്. ആരാധകരും കുടുംബക്കാരും ആഘോഷം ​ഗംഭീരമാക്കിയിരുന്നു. കൊച്ചിയിലാണ് നിഴലിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇതിനിടയിൽ ഇതാ കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയൻതാരയുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ചാക്കോച്ചന്റെ മകൻ ഇസഹാക്കിനെ നയൻസ് ഒക്കത്തെടുത്തു നിൽക്കുകയാണ്. ചാക്കോച്ചനൊപ്പം നിഴൽ ന്റെ ലൊക്കേഷനിൽ എത്തിയതായിരുന്നു താരത്തിന്റെ നല്ലപാതി പ്രിയയും മകനും. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്

ചിത്രത്തിന് താഴെ രസകരമായ നിരവധി കമൻറുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഇങ്ങള് മെലിഞ്ഞു ഇല്ലാണ്ടായല്ലോ മാഷേ എന്നാണ് ഒരാൾ കുഞ്ചാക്കോ ബോബൻറെ ലുക്ക് കണ്ട് കുറിച്ചിരിക്കുന്നത്. നയൻസിന് ചാക്കോച്ചനേക്കാൾ ഉയരം കുറവായിരുന്നല്ലേയെന്നാണ് ആരാധകരിലൊരാൾ കണ്ടെത്തിയിരിക്കുന്നത്. ഇസുക്കുട്ടന് നയൻതാരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണെന്നാണ് വേറെ ഒരാൾ പറഞ്ഞിരിക്കുന്നത്

അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ എഴുതുന്നത് സഞ്ജീവ്. ദീപക് ഡി. മേനോൻ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുൺ ലാലുമാണ് എഡിറ്റിങ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്

Karma News Network

Recent Posts

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

4 mins ago

ഇക്കയെ ഇസ്ലാമിസ്റ്റ് വർഗ്ഗീയവാദിയാക്കി ഇൻ്റർവ്യൂ കൊടുത്തത് ഇക്കയുടെ സുഹൃത്ത്, എന്നിട്ടും പഴി സംഘികൾക്ക്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങൾ ആണ് ഇന്ന് നേരിടുന്നത്. എന്നാൽ ഇതിനും പിന്നിൽ സംഘികൾ ആണെന്നാണ് ഉയരുന്ന…

26 mins ago

വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു; കുട്ടി മരിച്ച നിലയിൽ

കോട്ട∙ രാജസ്ഥാനിലെ കോട്ടയിൽ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപ്…

38 mins ago

അച്ഛനും മകനും ഒന്നിച്ച് മദ്യപാനം, പിന്നാലെ അടിപിടി, ഒടുവിൽ കൊലപാതകം

വിളവൂർക്കൽ : പിതാവ് മരിച്ചത് മകന്റെ തല്ലേറ്റാണെന്നു തെളിഞ്ഞതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള…

1 hour ago

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

1 hour ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

2 hours ago