pravasi

കുവൈറ്റ് അമീറിന്റെ നിര്യാണം, രാജ്യത്ത് മൂന്ന് ദിവസം അവധി, പുതിയ അമീറായി ഷെയ്ഖ് മിഷൽ അൽ അഹമ്മദ്

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. നാളെ (ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെയാണ് അവധി.

ചൊവ്വാഴ്ച മുതലാകും ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുക. ഔദ്യോ​ഗിക ദുഃഖാചരണത്തിന്റെ ഭാ​ഗമായി എല്ലായിടത്തും ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടിയിട്ടുണ്ട്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ അമീറായി നിലവിലെ കിരീടാവകാശിയായ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചു. കുവൈറ്റിന്റെ 16-ാമത് അമീറായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹിന്റെ പിൻ​ഗാമിയായിട്ടാണ് നി​ഗമനം.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ഇന്ന് ഉച്ചയോട് കൂടിയാണ് അന്തരിച്ചത്. 1962 ലായിരുന്നു ഹവല്ലി ഗവർണറായി ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അന്ന് അദ്ദേഹത്തിന് 25 വയസായിരുന്നു പ്രായം. 2020-ലാണ് അദ്ദേഹം കുവൈറ്റിന്റെ അമീർ ആയി ചുമതലയേറ്റത്.

ഇതിനുമുമ്പ് രാജ്യത്തിന്റെ ഗവർണർ, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി തുടങ്ങി ഒട്ടനവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

10 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

38 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

1 hour ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

3 hours ago