എറണാകുളം : സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് വൺ വിദ്യാർത്ഥിയോടാണ് ഇവർ അതിക്രമം കാട്ടിയത്.
പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി തനിയെ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം.
അരൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയ്ക്ക് കുണ്ടന്നൂരിൽ നിന്നാണ് ലിഫ്റ്റ് നൽകിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…