പാലക്കാട്: വല്ലപ്പുഴയില്‍ യുവതിയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.രണ്ട് മക്കൾക്ക് പൊള്ളലേറ്റ നിലയിൽ. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു സംഭവം. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേൽക്കുകയായിരുന്നു. മൂന്നു പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല.
മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരുക്ക് ഗുരുതരമല്ല.ബീനയുടെയും പ്രദീപിന്റെയും പ്രണയവിവാഹമായിരുന്നു. പ്രദീപിന്റെ അച്ഛൻ രാമനും അമ്മ ചന്ദ്രമതിയും അനിയൻ പ്രജിത്തും ഭാര്യ സ്നേഹയും ഈ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവുമായുള്ള ഫോണിലൂടെയുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…