പാറ്റ്ന : ജോലിയിൽ സ്ഥാനക്കയറ്റം നൽകുന്നതിന് പകരം വനിതാ ഇൻസ്പെക്ടറെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. കൈമൂർ ജില്ലയിലെ ഡിഎസ്പി ഫായിസ് അഹമ്മദ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിയായ ഉദ്യോഗസ്ഥൻ സഹപ്രവർത്തകയെ സ്ഥാനക്കയറ്റം നേടാൻ സഹായിക്കാമെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മോഹാനിയയിൽ സേവനമനുഷ്ഠിക്കുന്ന ഫായിസ് അഹമ്മദ് വാട്ട്സ്ആപ്പിൽ പതിവായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇയാളുടെ സമ്മർദ്ദത്തെ തുടർന്ന് സഹപ്രവർത്തക സ്ഥലം മാറി പോയിട്ടും ശല്യം തുടരുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. കൈമൂർ പ്രദേശത്ത് ജോലിചെയ്യുന്ന സഹപ്രവർത്തകയാണ് ഫായിസ് അഹമ്മദിനെതിരെ പരാതി നൽകിയത്.
പരാതിയുടെ നിജസ്ഥിതി കണ്ടെത്താൻ ബിഹാർ പോലീസ് അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരയുടെ പരാതി സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…