kerala

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ സമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ളാഹ ഗോപാലൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ആരോഗ്യപ്രശ്നങ്ങൾ കാരണം പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധ രംഗത്ത് നിന്നും പരിപൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ളാഹയിൽ നിന്ന് താമസം മാറുകയും ചികിത്സാ ആവശ്യത്തിന് കൂടുതൽ സൗകര്യപ്രദമായ ഇടം എന്ന നിലയിൽ പത്തനംതിട്ടയിൽ താമസിച്ച് വന്നത്

കഴിഞ്ഞ മാസം 21-ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും പിന്നീട് കോവിഡ് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് രാവിലെ 11.20ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ളാഹ ഗോപാലൻ നയിച്ച ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി. 1950ൽ ആലപ്പുഴ ജില്ലയിൽ തഴക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എട്ടാം വയസ്സിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദുരിത ജീവിതമായിരുന്നു.

കെഎസ്ഇബിയിൽ മസ്ദൂറായി ജോലിയിൽ പ്രവേശിച്ചു. 2005ൽ ഓവർസീയറായി വിരമിക്കുകയായിരുന്നു. പിന്നീട് സജീവമായി ആദിവാസി ഭൂമി വിഷയം മുൻ നിർത്തി പ്രക്ഷോഭങ്ങൾ നയിക്കുകയായിരുന്നു. ളാഹയിൽ താമസ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് അത് തന്നെ സമരഭൂമിയായി മാറ്റുകയും ചെയ്തു.

മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനം ആദിവാസികളുടെ വിഷയത്തിൽ ഉണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുന്നിൽ ആദിവാസികളെ എത്തിച്ച് സമരം ചെയ്യുകയും ചെയ്തു.

Karma News Network

Recent Posts

4 വയസുകാരൻ അനസ്തേഷ്യയെ തുടർന്ന് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊണ്ടോട്ടിയിൽ ചികിത്സക്കിടെ മൂന്നര വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ചതിൽ പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്.…

1 min ago

SUT ആശുപത്രിയിൽ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചു, SAT ആശുപത്രി പഞ്ഞി മുക്കി

തിരുവന്തപുരത്തെ sut ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. ഗർഭപാത്രം നീക്കം ചെയുന്ന ശാസ്ത്രക്രീയക്കിടെ വയറ്റിൽ പഞ്ഞി മറന്നു വെച്ചു അമിത രക്തസ്രാവത്തോടെ…

6 mins ago

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

38 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

38 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

59 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago