kerala

ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് ആശങ്കാജനകമെന്ന് ഹൈക്കോടതി; കൊവിഡ് മരണക്കണക്കിലും അവ്യക്തത

ആലപ്പുഴയില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയില്‍ വച്ച്‌ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്ബോഴാണ് പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരി സുബിനയെയാണ് സ്‌കൂട്ടറിലിടിച്ച്‌ വീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വണ്ടാനത്തെ മെഡിക്കല്‍ കോളജില്‍ നിന്ന് 17 കിലോ അകലെ തൃക്കുന്നപ്പുഴ പാനൂര്‍ ഭാഗത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള റോഡില്‍ പല്ലന ഭാഗത്ത് എത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സുബിനയുടെ സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിക്കുകയും മറിയുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ സുബിനയുടെ കഴുത്തിന് പിടിച്ച്‌ ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് വാഹനം എത്തിയത് കണ്ട പ്രതികള്‍ തോട്ടപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ടു. കഴുത്തിന് മുറിവേറ്റതിനാല്‍ സുബിന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഷോക്കിലുമാണിവര്‍. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും രാത്രി തന്നെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ പ്രതികളെ പിടികൂടാമായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് നവാസ് പറഞ്ഞിരുന്നു. രക്ഷതേടി പോയ വീട്ടില്‍നിന്നിറങ്ങി യുവതി പൊലീസിന് മുമ്ബിലേക്ക് തിരിച്ചെത്തിയപ്പോള്‍ നാളെ അന്വേഷിക്കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നു.

Karma News Network

Recent Posts

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

26 mins ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

1 hour ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

1 hour ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

10 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

10 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

11 hours ago