entertainment

രണ്ട് വർഷം പ്രണയിച്ചു, അമ്മ പൊക്കിയതോടെ പെട്ടന്ന് വിവാഹം കഴിച്ചു- ലക്ഷ്മി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുകയാണ് ലക്ഷ്മി.

ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആയിരുന്നു. രണ്ടു വർഷക്കാലം ഞങ്ങൾ പ്രണയിച്ചു. അതിനിടെ എന്റെ അമ്മ പ്രണയം കയ്യോടെ പിടിച്ചു. പിന്നീട് എല്ലാം ശടപടെ ശടപടെ എന്നായിരുന്നു. കല്യാണം കഴിഞ്ഞു, പെട്ടെന്ന് കുട്ടിയായി, ലൈഫ് പെട്ടെന്ന് സെറ്റിൽഡായി. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. പ്രപ്പോസ് ചെയ്തത് മിഥുൻ ചേട്ടൻ ആയിരുന്നു,

മെസേജ് അയച്ചാണ് പ്രപ്പോസ് ചെയ്തത്. അന്ന് യാഹൂ മെസേജർ പോലുള്ള സംഭവങ്ങളിലൂടെയാണ് മെസേജ് അയക്കുകയും കാണുകയും ഒക്കെ ചെയ്തിരുന്നത്. മൊബൈലിൽ മെസേജ് ചെയ്യുന്ന സംഭവമൊന്നും അന്നില്ല. പിന്നെ മെയിൽ ചെയ്യുമായിരുന്നു

ഒരു മാളിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോഴാണ് ഞാൻ മിഥുൻ ചേട്ടനെ ആദ്യമായി കാണുന്നത്. ആ എനർജിയയാണ് ആകർഷിച്ചത്. ഇത്രയും എനർജിയുള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ എനർജി കണ്ടപ്പോൾ ഞാൻ വീണുപോയി. അതാണ് സത്യം. അങ്ങനെ പിന്നെ ഞങ്ങളുടെ ഒരു മ്യൂച്വൽ ഫ്രണ്ട് വഴി സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് പ്രണയത്തിലേക്കെല്ലാം എത്തുന്നത്,’ ലക്ഷ്മി വ്യക്തമാക്കി.

Karma News Network

Recent Posts

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

25 mins ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

1 hour ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

1 hour ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

10 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

10 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

11 hours ago