entertainment

മിഥുന്‍ രമേശിനെ ചില നേരത്ത് ഇട്ടേച്ച് പോവാന്‍ തോന്നുമെന്ന് ഭാര്യ ലക്ഷ്മി

സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് മിഥുന്‍ രമേശ്. മിഥുന്റെത് പ്രണയ വിവാഹമായിരുന്നു. അവതാരക ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിത സഖി. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകന്‍ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാര്‍ഥ സ്വഭാവം മലയാളികള്‍ തിരിച്ചറിയുന്നത്. പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോള്‍ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങിയിരിക്കുകയാണ് താരം. ലക്ഷ്മി മലയാളത്തിലെ ആദ്യ വ്ളോഗറാണ്. സമൂഹത്തിലെ എന്തിനെയും ഏതിനെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഹിറ്റാണ്. പലര്‍ക്കും ലക്ഷ്മി തന്റെ ഭാര്യയാണെന്ന് അറിയില്ലെന്ന് മിഥുന്‍ നേരത്തെ പറഞ്ഞിരുന്നു.

മിഥുന് എന്നും സപ്പോര്‍ട്ടായി ലക്ഷ്മിയും ഒപ്പമുണ്ട്. മിഥുനും ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതെന്ന് മിഥുന്‍ വെളിപ്പെടുത്തുന്നു. ദുബായില്‍ ഒരു ഷോയ്ക്കിടെയാണ് ലക്ഷ്മിയെ പരിചയപ്പെട്ടതെന്നും തന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ലക്ഷ്മിയെന്നും താരം പറയുന്നു.

നര്‍മ്മം കലര്‍ത്തിയുള്ള അവതരണമായിരുന്നു മറ്റുള്ളവരില്‍ നിന്നും ലക്ഷ്മിയെ വേറിട്ട് നിര്‍ത്തിയത്. മകള്‍ക്കൊപ്പമാണ് കൂടുതല്‍ വീഡിയോസും ചെയ്യാറുള്ളത്. പല ടിക് ടോക് വീഡിയോകളിലും ഭാര്യയും ഭര്‍ത്തവും മകളും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ അത്തരമൊരു ടിക് ടോക് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതികള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളു. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളു. അതിന് എന്നെ കൊന്നാല്‍ പോലും വിഷമം ഇല്ല. ഞാന്‍ പോവുകയാണെന്ന് പറയുന്ന ലക്ഷ്മിയാണ് പുതിയ വീഡിയോയില്‍ ഉള്ളത്. ഭാര്യ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് മനസിലാവാത്ത മിഥുന്‍ മകളോട് ചോദിക്കുകയാണ്. അച്ഛന്‍ അമ്മയെ ലൂഡോ കളിക്കുമ്പോള്‍ വെട്ടി പുറത്താക്കിയോ എന്ന് മകള്‍ തിരിച്ച് ചോദിക്കുന്നു. അതേ എന്ന് ഉത്തരം പറഞ്ഞതോടെ ഭാര്യ പിണങ്ങിയതിന്റെ കാര്യം മിഥുന് മനസിലായത്. ചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ് കാണുമ്‌ബോള്‍ ഇട്ടിട്ടു പോവാന്‍ തോന്നും’ എന്ന ക്യാപ്ഷന്‍ കൊടുത്ത് ലക്ഷ്മി മേനോന്‍ തന്നെയായിരുന്നു രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago