entertainment

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്-രസകരവുമായ വീഡിയോയുമായി പേളി മാണി

അവതാരകയായും നടിയായും തിളങ്ങുന്നതാരമാണ് പേളി മാണി. ിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍തഥിയായെത്തുകയും അവിടെ നിന്ന് ശ്രീനിഷിനെ പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ ആഘോഷമാക്കുകയാണ് ഇപ്പോള്‍ താരം. തന്റ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കുന്ന ഒരാളാണ് താരം. ഈ ലോക് ഡൗണ്‍ കാലഘട്ടത്തിലും പല വീഡിയോകളുമായി താരം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് വൈറലാകുന്നത്. അലക്സയ്ക്കും ദീപ്തിക്കുമൊപ്പമുള്ള മനോഹരനിമിഷമാണ് താരം പങ്കുവെച്ചിട്ടുള്ളത്.

‘ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്?’. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ഈ ഡയലോഗ് പ്രശസ്തമാണ്. സിനിമയില്‍ ശ്രീനിവാസന്റെ ഈ ചോദ്യവും കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന മോഹന്‍ലാലിന്റെ ഉത്തരവുമെല്ലാം ഏറെ ചിരിപ്പിച്ചതാണ്.

ഇപ്പോഴിതാ ഈ ചോദ്യവുമായി മലയാളികളുടെ പ്രിയപ്പെട്ട പേളി മാണി. കൂട്ടുകാരി ദീപ്തിയോടാണ് പേളി ആദ്യം ഈ ചോദ്യം ചോദിക്കുന്നത്, ‘ദീപ്തി, ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്.’ ദീപ്തി കൈയിലെ വിരലൊക്കെ ചേര്‍ത്ത് എണ്ണാന്‍ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ദീപ്തിക്ക് ഉത്തരം അറിയില്ല എന്ന്. ഉടന്‍ പേളി അലക്സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടണ്‍ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്സ പറഞ്ഞു. പിന്നെ പേളിയും കൂട്ടുകാരികളും ഇരുന്നൊരൊറ്റ? ചിരിയായിരുന്നു. ഇടയ്ക്കിടെ ഇത്തരം രസകരമായ വീഡിയോകളുമായി പേളി പ്രത്യക്ഷപ്പെടാറുണ്ട്.

Karma News Network

Recent Posts

കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്പെൻഷൻ, ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം.…

7 mins ago

പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ…

32 mins ago

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ്…

1 hour ago

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

2 hours ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

3 hours ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

3 hours ago