entertainment

ആറ് ആഴ്ചത്തേക്കെങ്കിലും റെസ്റ്റ് വേണം, ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്- ലക്ഷ്മി നായര്‍

മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി നായർ. മലയാളികളുടെ പാചക റാണിയായാണ് ലക്ഷ്മി നായർ അറിയപ്പെടുന്നത്. അത്രമാത്രം വൈവിധ്യമേറിയ വിഭവങ്ങൾ ലക്ഷ്മി നായർ കുക്കറി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. മാജിക് ഓവൻ എന്ന ലക്ഷ്മി നായരുടെ കുക്കറി ഷോ ഒരുകാലത്ത് ഹിറ്റായിരുന്നു. ഇന്ന് യൂട്യൂബ് ചാനലുകളുടെ കടന്ന് വരവോടെ കുക്കറി ഷോകൾ ഒട്ടനവധിയുണ്ട്. അതിന് മുമ്പ് ടെലിവിഷനിലെ കുക്കറി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞതാണ് ലക്ഷ്മി നായരെ തുണച്ചത്.

സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ പാചക പരീക്ഷണങ്ങള്‍ മുതല്‍ തന്റെ കുടുംബവിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യുട്യൂബ് ചാനലില്‍ ലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ എന്തുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്, തനിക്ക് എന്താണ് പറ്റിയതെന്നെല്ലാം പുതിയ വീഡിയോയില്‍ ലക്ഷ്മി വിവരിക്കുന്നുണ്ട്. നടുവിന് ചില അസുഖങ്ങള്‍ ബാധിച്ചതിനാല്‍ അതിന്റെ ചികിത്സയുടെ ഭാഗമായി താനിപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും വീഡിയോയില്‍ ലക്ഷ്മി പറയുന്നു.

‘സന്തോഷം പങ്കിടുമ്പോള്‍ സങ്കടങ്ങളുണ്ടാകുമ്പോള്‍ അതും പങ്കുവെക്കമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാന്‍ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയില്‍ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാന്‍ കുറച്ച് ഓവര്‍ ആക്ടീവായിരുന്നു. അതിനിടയില്‍ എനിക്ക് ഒരു ബാക്ക് പെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. പെയിന്‍ വന്നപ്പോള്‍ അടുത്ത ആശുപത്രിയില്‍ പോയി എക്‌സറേയൊക്കെ എടുത്തു.

ആ ഒരു മാറ്ററിനെ ആ ആശുപത്രി അധികൃതര്‍ പക്ഷെ വലിയ സീരിയസായി ഒന്നും കണ്ടില്ല. മസില്‍ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് ചെറിയ പെയിന്‍ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് എന്നോട് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും യാത്രകള്‍ പോയി. പിന്നെ സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല.

അതുകൊണ്ട് തന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദന ഭയങ്കരമായി കൂടി എംആര്‍ഐ എടുക്കാമെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. എമര്‍ജന്‍സിയിലാണ് കേറിയത്. ഓര്‍ത്തോ ഡോക്ടേഴ്‌സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആര്‍ഐ, എക്‌സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെര്‍ണിയേറ്റഡ് ഡിസ്‌ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയിന്‍ സര്‍ജനെ കണ്ടു. ആ സമയത്ത് വലുതുകാല്‍ നിലത്ത് കുത്താന്‍ പറ്റാത്ത വേദനയായിരുന്നു.

സൂചി കുത്തുന്നത് പോലുള്ള വേദനയായിരുന്നു. വിരലുകള്‍ക്ക് മരവിപ്പും നീരുമായിരുന്നു. മൂന്നാഴ്ച കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടര്‍ പറഞ്ഞത്. നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകള്‍ മാത്രമാണ് എനിക്ക് ഉള്ളത്. കാലിന്റെ പാദത്തിന് ഇപ്പോഴും നീരുണ്ട്. പക്ഷെ വേദന നന്നായി കുറഞ്ഞു. അധികം നടക്കേണ്ടെന്നും ഫിസിയോ ചെയ്യാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവന്‍ റെസ്റ്റ് വേണം. ഇപ്പോള്‍ വാക്കര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാന്‍ ആറ് കിലോ കൂടിയിരുന്നു. അതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സരസ്വതി മോളെ എടുക്കാന്‍ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്’, ലക്ഷ്മി പറയുന്നത്. രോഗവിവരം ലക്ഷ്മി വിവരിച്ചതോടെ വിശ്രമിച്ച് പൂര്‍ണ ആരോഗ്യവതിയായി തിരിച്ച് വരാനുള്ള ആശംസകളുമായി പ്രേക്ഷകരും എത്തി.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

7 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

8 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

8 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

9 hours ago