entertainment

ഇങ്ങനെയൊരു മോള്‍ ഉള്ളതിനാല്‍ നീ ഞങ്ങളുടെ കൂടപ്പിറപ്പാണെന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് പറഞ്ഞവര്‍ വരെയുണ്ട്, ലക്ഷ്മിയ്ക്കൊപ്പം സനമോളും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. യൂട്യൂബ് ചാനലിലൂടെയും ലക്ഷ്മി വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. നേരത്തെ തന്റെ ആരാധികയായ സന മോളെ പരിചയപ്പെടുത്തിയ ലക്ഷ്മി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഡൗണ്‍ സിന്‍ഡ്രോമാണ് സന മോള്‍ക്ക്. ഷോ നടക്കുന്നതിനിടയിലായിരുന്നു സന മോള്‍ വിളിച്ചത്. തൃശ്ശൂരില്‍ തന്നെയാണെന്ന് അറിഞ്ഞതോടെയാണ് ലക്ഷ്മി സനമോളെ കാണാന്‍ പോയത്. എന്റെ മോളോടൊപ്പം ഈ ക്രിസ്മസ് എന്ന് പറഞ്ഞായിരുന്നു ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ ബസ്റ്റ്ഫ്രണ്ടാണ് ലക്ഷ്മി എന്നാണ് സന എല്ലാവരോടും പറയുന്നതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. കേറിവാടീയെന്ന് പറഞ്ഞായിരുന്നു സന ലക്ഷ്മിയെ സ്വീകരിച്ചത്. ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണെന്നായിരുന്നു സന പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ ഞാന്‍ വരുന്നുണ്ട്, ഗെയിം കളിക്കും എന്ന് പറഞ്ഞപ്പോള്‍ ആരാണ് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ ലക്ഷ്മിയെന്നായിരുന്നു പറഞ്ഞത്.

ഇങ്ങനൊരു മോള്‍ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാന്‍ നാണക്കേടാണെന്ന് എന്നോട് കസിന്‍സ് വരെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. അനൂപിനെ കാണുമ്പോള്‍ അമ്മയുടെ സഹോദരനെപ്പോലെയായാണ് തോന്നുന്നതെന്നും സനയുടെ അമ്മ പറഞ്ഞിരുന്നു. അമ്മ കരയണ്ടയെന്നായിരുന്നു സന പറഞ്ഞത്. ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വേറൊന്നും വേണ്ടെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ലക്ഷ്മി. നിന്നെപ്പോലൊരു മകള്‍ എനിക്കുണ്ടെന്നായിരുന്നു ബിനു അടിമാലി സനയോട് പറഞ്ഞത്. സനയുടെ വിശേഷങ്ങള്‍ കേട്ട് താരങ്ങളുടെയെല്ലാം കണ്ണുനനയുന്നതുമാണ് ചാനല്‍ പുറത്തുവിട്ട പ്രമോ വീഡിയോയിലുള്ളത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

9 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

17 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

18 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

50 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

56 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago