entertainment

മൂന്നു ദിവസത്തിനുശേഷം കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ വാവിട്ടു കരഞ്ഞു, മകൾക്ക് പിറന്നാളാശംസയുമായി ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ മകൾക്ക് പിറന്നാളാശംസ നേർന്നെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. വിവിധ പ്രായത്തിലെ ചിത്രങ്ങളും ഒരു മനോഹരമായ കുറിപ്പും ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് കുഞ്ഞുമാതംഗിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി ബർത്ത് ഡേ മാതു. ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ഏഴ് വയസ്സ്. മൂകാംബികയും ഗുരുവായൂർ കണ്ണനും ഒരുമിച്ച് നൽകിയ പുണ്യം. അമ്മയുടെ പൊന്നുമൊന്നിച്ചുള്ള ഓരോ ദിവസവും അമ്മയ്ക്കത്ഭുതമാണ് എന്നും ലക്ഷ്മി കുറിച്ചു. ലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

അമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് ഇന്ന് ഏഴാം പിറന്നാൾ. ജന്മ ജന്മാന്തര ആനന്ദത്തിന്റെ ഏഴു വർഷങ്ങൾ…..3 ദിവസങ്ങൾക്ക് ശേഷം വീൽ ചെയറിൽ ഇരുന്ന് നിന്നെക്കാണാൻ NICU വിലേക്ക് അമ്മ വരുമ്പോ ലക്ഷ്മിക്ക് കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് ജനിച്ചു എന്ന് പറയണോ ഇല്ല എന്ന് പറയണോ എന്ന് എനിക്കറിയില്ലായിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആയിരുന്നു മറുപടി. ഒരുപാട് ട്യൂബുകൾക്കും വയറുകൾക്കും നടുവിൽ എന്റെ പിഞ്ചോമനയെക്കണ്ട നിമിഷം വാവിട്ട് ഞാൻ കരഞ്ഞുപോയി. കൺപീലികൾ പോലുമില്ലാതെ അമ്മയുടെ കൈപ്പത്തി വലുപ്പത്തിൽ ഒരു പൂമ്പാറ്റ.

ആ പൂമ്പാറ്റയ്ക്ക് അച്ഛയും അമ്മയും പ്രാർത്ഥനയോടെ ഉറങ്ങാതെ കാവലിരുന്നു…. നിന്റെ ഓരോ പ്രവർത്തികളും എനിക്ക് അതിശയമാണ്, അവിശ്വസനീയമാണ്.. ഗർഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ച ജനിച്ച തങ്കം നീ എനിക്ക് ഒരത്ഭുതമാണ്. ഒരു കിലോയിൽ നിന്നും രണ്ടിലേക്കെത്തുന്നത് നോക്കിയിരുന്ന പൊന്നുമകൾ ഇന്ന് അമ്മയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ്.അമ്മയും മകളുമായി എത്ര എത്ര സ്വകാര്യങ്ങൾ. എത്ര എത്ര സുന്ദര നിമിഷങ്ങൾ. വളരണം വലുതാകണം, ഹൃദയ ശുദ്ധിയോടെ, ഈശ്വര ഭക്തിയോടെ, അളവറ്റ കാരുണ്യത്തോടെ.എന്റെ മാതംഗിയെ, മാതുക്കുട്ടിയെ, മാത്തച്ഛനെ ഞങ്ങൾക്ക് നൽകിയ മൂകാംബിക ദേവിയ്ക്കും ഗുരുവായൂർ കണ്ണനും നന്ദി പറയുന്നു. Happy Birthday Maathu. Love you Ummmaaaa

Karma News Network

Recent Posts

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

30 mins ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

57 mins ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

2 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

3 hours ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

3 hours ago