entertainment

മമ്മൂട്ടി ചെയ്യേണ്ട വേഷമാണ് ഇത് എന്നെ ഏൽപ്പിക്കാൻ വട്ടാണോ എന്ന് സംവിധായകനോട് ചോദിച്ചു- സലീം കുമാർ

മലയാളികളുടെ മനം കവർന്ന ഹാസ്യനടനാണ് സലീം കുമാർ. മിമിക്രിയിലൂടെ താരം കലാരംഗത്ത് സജീവമായത്. ലഭിക്കുന്ന ഏത് വേഷമായാലും കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് സലിംകുമാർ. സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. ലാൽ ജോസ് സലീം കുമാറിനെ നായകനാക്കി 2006 ൽ സംവിധാനം ചെയ്ത ചിത്രമാണ് അച്ചനുറങ്ങാത്ത വീട്. അതിലെ സാമുവേൽ എന്ന നടനായി സലീം കുമാറിനെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ലാൽ ജോസ്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ.. അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ എന്ന കഥാപാത്രത്തെക്കുറിച്ച്‌ ബാബു ജനാർദനൻ പറഞ്ഞപ്പോൾ ആ കഥാപാത്രം ആര് ചെയ്യണമെന്ന് അപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷെ എങ്ങനെയായിരിക്കണം സാമുവലിന്റെ രൂപം എന്നത് ഞാനും ബാവും കൂടി ഇങ്ങനെ വെറുതെ സംസാരിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു അയാൾക്ക് കട്ടിയുള്ള ഒരു ബ്ലാക്ക് ഫ്രെയിം കണ്ണാടിയുണ്ടാകും കട്ടി മീശയുണ്ടാകും, സാൾട്ട് ആൻഡ് പെപ്പർ മീശ യായിരിക്കും. കഷണ്ടിയുണ്ടാകും, നെറ്റി ഇങ്ങനെ കയറിയ നെറ്റിയാകും, അയാളുടെ പോക്കറ്റിൽ ലീക്കടിക്കുന്ന ഒരു പെൻ ഉണ്ടാകും. ഇൻഷർട്ട് ആയിരിക്കും, പക്ഷെ കാലിൽ ബാറ്റയുടെ ചെരുപ്പ് ആയിരിക്കും. ഞാൻ ഒറ്റപ്പാലത്ത് കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ വേഷരീതിയുണ്ട് അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്.

ഞാൻ ഇത് പറയുമ്ബോൾ തന്നെ ബാബു അത് സ്‌കെച്ച്‌ ചെയ്തിട്ട് എന്നെ കാണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഇത് കണ്ടാൽ നമ്മുടെ സലിം കുമാറിന്റെ സാദൃശ്യം ഉണ്ടെന്ന്. ബാബുവാണ് ആദ്യം സലിം കുമാറിനെ വിളിച്ചിട്ട് ഈ കാര്യം പറഞ്ഞത്. അപ്പോൾ സലിം എന്നെ വിളിച്ചു പറഞ്ഞു. ‘നിങ്ങൾക്ക് വട്ടുണ്ടോ? മമ്മൂട്ടിയൊക്കെ ചെയ്യേണ്ട ടൈപ്പ് റോൾ ഇവിടെ കോമഡി കളിച്ചു നടക്കുന്ന എന്നെ ഏൽപ്പിക്കാൻ’ എന്ന്.

ഞാൻ പറഞ്ഞു, ‘നീ ആ കഥ കേൾക്കൂ, ചെയ്യാൻ നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നീ പേടിക്കണ്ട. നിനക്ക് തരാൻ വലിയ പൈസ ഒന്നും ഞങ്ങളുടെ അടുത്ത് ഉണ്ടാകില്ല. ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്’ എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു. ഒടുവിൽ സലിം കഥ കേട്ടു.കഥ കേട്ട് കഴിഞ്ഞപ്പോൾ അവൻ വല്ലാതെ ഇമോഷണലായി. ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്‌നമെന്ന് സലിം പറഞ്ഞതോടെ സാമുവലായി സലിം കുമാറിനെ തീരുമാനിക്കുകയായിരുന്നു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

20 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

27 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

56 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

57 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago