entertainment

‘അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാണ്’- ഹരീഷ് പേരടി

 

നടൻ ഹരീഷ് പേരടിയും താരസംഘടനയായ അമ്മയും തമ്മിലുള്ള പോര് ഇതിനിടെ വലിയ വാർത്തയായിരുന്നു. ഒടുവിൽ ഹരീഷ് പേരടി അമ്മയിൽ നിന്ന് രാജിവെക്കുകയായിരുന്നു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെയും ഹരീഷ് പേരടി അപ്പോൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇവർ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിക്കുന്നതല്ല എന്നാണ് ഹരീഷ് പേരിടി പറയുന്നത്.

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഓളവും തീരവും എന്ന സിനിമയിൽ ഹരീഷും അഭിനയിക്കുന്നു. ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഒരു കുറിപ്പ്. അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു എന്നാണ് ഹരീഷ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ :

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു..  അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും.. തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.

 

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

26 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

53 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

3 hours ago