topnews

ഏപ്രില്‍ 10 വരെ ശക്തമായ മഴ;ഇടിമിന്നല്‍ വില്ലന്‍

ഏപ്രില്‍ 10 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ശക്തമായ ഇടിമിന്നലുണ്ടാകും ജനങ്ങള്‍ ജാഗ്രത പാലിക്കുക. രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രത മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ എട്ടിനും ഒമ്പതിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയും കാറ്റും മൂലം മലപ്പുറത്ത് നടക്കുന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ പന്തല്‍ തകര്‍ന്നു. എറണാകുളം ജില്ലയില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ്. കൊച്ചിയിലും മൂവാറ്റുപുഴയിലും കോട്ടയത്തും കനത്ത മഴയും കാറ്റും തുടരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ നാശം വിതച്ചു. കൂരാച്ചുണ്ടില്‍ വ്യാപക കൃഷി നാശമുണ്ടായി. വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വയനാട് മീനങ്ങാടിയില്‍ അഞ്ച് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ശക്തമായ മഴയിലും കാറ്റിലും ആര്യനാട് പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. ആര്യനാട് ഇറവൂര്‍ പിള്ള വീട്ടില്‍ പ്രഭുല്ലചന്ദ്രന്‍ നായരുടെ 200 വാഴകള്‍ കാറ്റില്‍ നിലംപൊത്തി. ആര്യനാട് ഇറവൂര്‍ സ്വദേശി പ്രഭുല്ലചന്ദ്രന്‍ നായര്‍ കൃഷി ചെയ്തിരുന്ന വാഴകള്‍ കാറ്റില്‍ ഒടിഞ്ഞ നിലയില്‍. വെള്ളനാട് ടൗണ്‍ വാര്‍ഡ് വികസന സമിതി കൃഷി ചെയ്തിരുന്ന പച്ചക്കറി കൃഷികള്‍ മഴയില്‍ നശിച്ചു. പമ്മത്തുംമൂലയില്‍ ഒരു ഏക്കര്‍ 50 സെന്റില്‍ കൃഷി ചെയ്തിരുന്ന പയര്‍, വാഴ, വെണ്ട, തുടങ്ങിയവയാണു നശിച്ചതെന്ന് വാര്‍ഡ് അംഗം എസ്.കൃഷ്ണകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം കൂടി വേനല്‍മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മേഘാവരണവും മഴയും കണ്ടാലുടന്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഉച്ചതിരിഞ്ഞാണ് ഇടിമിന്നലിന് കൂടുതല്‍സാധ്യത. തുറസായ സ്ഥലത്തു നില്‍ക്കുന്നതും വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഒഴിവാക്കണം. ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദമായി മാറാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

മേഘങ്ങളില്‍ നടക്കുന്ന വൈദ്യുതി ചാര്‍ജുകളുടെ പ്രവാഹമാണു മിന്നല്‍ എന്നു ശാസ്ത്രീയമായി പറയാം. അല്ലെങ്കില്‍ മേഘങ്ങളുടെ ഘര്‍ഷണത്തില്‍ നിന്നുണ്ടാകുന്നതാണു മിന്നല്‍. ഈ വൈദ്യുതിപ്രവാഹത്തിന്റെ ഫലമായി ഇടിയുമുണ്ടാകുന്നു. മിന്നലിനെ ശാസ്ത്രീയമായി രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. മേഘങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയില്‍ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങള്‍ക്കിടയില്‍ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല. എന്നാല്‍ മേഘങ്ങളില്‍ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കില്‍ അപകടഭീഷണിയുണ്ടാകുന്നു. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

15 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

54 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago