crime

കേരളത്തിൽ ക്രമസമാധാനം തകരുന്നു.

 

കേരളം ക്രമസമാധാന പ്രശ്നത്തിലേക്ക്. ആയിരക്കണക്കിന് പോലീസുകാരുടെ വേലിക്കെട്ടുകൾ ഇല്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കരിങ്കൊടിയും കറുത്ത വസ്ത്രങ്ങളും പാടില്ലെന്ന് പോലീസ്, എയ്യ് അങ്ങനെയൊന്നുമില്ലെന്ന പച്ചക്കള്ളം ജനത്തോടു പറയുന്ന മുഖ്യമന്ത്രി. വീരവാദം വിട്ടു വീർപ്പുമുട്ടിച്ചു വന്നിരുന്ന മുഖ്യന് വീട്ടിനു മുന്നിലെത്തിയാൽ പോലും വീട്ടിൽകിടന്നൊന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥ. എല്ലാത്തിനും കാരണം വഴി തെറ്റിയ ഉപദേശകരും പോലീസും മാത്രവും.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഗതി ഇത്തരത്തിലായിരിക്കുമ്പോൾ ജനത്തിന്റെ അവസ്ഥ മറ്റൊന്നാണ്. മുഖ്യമന്ത്രിയെ കൊണ്ട് ജനം പൊറുതി മുട്ടുകയാണ്. മുഖ്യനുവേണ്ടി ഒരുക്കുന്ന പോലീസ് വേലിക്കെട്ടുകൾ ജനത്തെയാകെ പൊറുതിമുട്ടിക്കുകയാണ്. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ രണ്ടു യൂത്ത് കോൺഗ്രസുകാരെ ചവിട്ടികൂട്ടിയ സംഭവവും, പ്രതിഷേധക്കാരെ നേരിടാൻ പാർട്ടിപ്രവർത്തകരെ കയറൂരി വിട്ട സംഭവവും കൂടി ആയപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. നാട്ടിൽ അക്രമം ഉണ്ടാവാൻ വഴിയൊരുക്കുന്നതിലേക്ക് ഭരിക്കുന്ന സർക്കാരും പാർട്ടിയും തിരി കൊളുത്തിയി രിക്കുന്നു.

എല്ലാം സ്വർണ്ണക്കടത്തുമായി ബന്ധപെട്ടു സ്വപ്ന കോടതിയിൽ ഫയൽ ചെയ്ത രഹസ്യമൊഴിയിലെ സത്യങ്ങൾ മറച്ചു വെക്കാനാണെന്ന വസ്തുത ഉരുള ഉരുട്ടി തിന്നുന്ന ഏവർക്കും അറിയാം. സ്വപ്ന ഉയർത്തിയ വിവാദങ്ങൾക്ക് മുന്നിൽ പുക മറ സൃഷ്ട്ടിച്ച് ജനത്തെ കബളിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് നാട്ടിൽ അക്രമം ഉണ്ടാക്കാനുപകരിക്കുന്ന തീരുമാനങ്ങൾക്ക് പിന്നിലെന്നതും വ്യക്തം. ഇരട്ടച്ചങ്കനിന്ന് പ്രതിപക്ഷപാർട്ടികളെയും ജനത്തെപോലും കരിങ്കൊടിയെപോലെ ഭയപ്പെടുന്നു. തനിക്കുള്ള സുരക്ഷ പോരാ എന്ന് ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് പോലും തോന്നി തുടങ്ങിയിരിക്കുന്നു. ‘പ്രതിഷേധം..പ്രതിഷേധം’ എന്ന് മുദ്രാവാക്യം മുഴക്കി മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കലാപകാരികളാക്കാൻ നോക്കുന്നു.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്, മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുക്കുമെന്ന് പ്രസ്താവന ഇറക്കുന്നു. നാടുനീളെ കോൺഗ്രസ് ഓഫീസുകൾ തകർത്തും ആക്രമിച്ചും സി പി എമ്മും, ഡി വൈ എഫ് ഐ യും അക്രമത്തിനു തേരോട്ടം നടത്തുന്നു. സ്വന്തം പാർട്ടിക്കാരോട് പ്രതിപക്ഷ പാർട്ടികളെ നേരിടാൻ ആഹ്വാനം ചെയ്യുന്നു. എന്തൊക്കെയാണ് ഭരണത്തിന്റെ പേരിൽ പിണറായി വിജയൻ കാട്ടിക്കൂട്ടുന്നത്? പി സി ജോർജ് പറഞ്ഞപോലെ കൌണ്ട് ഡൌൺ തുടങ്ങിയെന്നു അക്ഷരാർത്ഥത്തിൽ പിണറായി ഭയപ്പെടുകയാണോ?

സംസ്ഥാനത്ത് ചൊവ്വാഴ്ച കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. കെപിസിസി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിപിഎമ്മിന് നേരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കരുതലോടെയുള്ള മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. ഞങ്ങളുടെ കുട്ടികളെ ബൂട്ടിട്ട് ചവിട്ടിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന് പ്രതികാരം ചോദിക്കേണ്ടിവരുമെന്നും എത്ര ഓഫീസ് നിങ്ങള്‍ പൊളിക്കുമോ അത്രയും ഓഫീസ് ഞങ്ങളും പൊളിക്കാം എന്നും ആണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. സൂക്ഷിക്കണം, സുധാകനാണ് ആള്, പറഞ്ഞത് പോലെ ചെയ്യുന്ന കൂട്ടത്തിലുമാണ്.

കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് അതിനു പിറകെയാണ് ലാത്തി വീശിയത്. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ശാസ്തമം​ഗലത്ത് എത്തും[പോഴാണ് പൊലീസ് ലാത്തി വീശിയത്. വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് രണ്ട് തവണ ലാത്തി വീശുകയായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ അവിടെ സംഘർഷമുണ്ടായി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരിക്കുകയും ഉണ്ടായി.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലാണ്‌ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി. ചവറ പന്മനയിലും സം​ഘർഷം ഉണ്ടായി. കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ വൻതോതിൽ ഉള്ള ആക്രമണം ആണ് അരങ്ങേറിയത്. തലശ്ശേരി ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോർഡും ചില്ലുകളും തകർക്കപ്പെട്ടു. കാസർക്കോട് നിലേശ്വരത്ത് കോൺ​ഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നു.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ പിറകെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറുണ്ടായത്. ഇന്ദിരാ ഭവന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം നടക്കുന്നത്. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയും കല്ലേറുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കങ്ങൾ നടക്കുന്നത്. പക്ഷെ സി പി എമ്മും ഡി വൈ എഫ് ഐ യും ഇന്നലെ ഉറച്ച് അലറി വിളിച്ച മുദ്രാവാക്യങ്ങൾ കൊലവിളികൾ തന്നെയാണ്.

‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഒന്നിനു പത്ത്, പത്തിന് നൂറ്, നൂറിനൊരായിരം എന്നകണക്ക് വെട്ടിക്കീറും കട്ടായം.’ എന്ന മുദ്രാവാക്യം ആരെ ഭയപ്പെടുത്താനാണ്. ‘കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ’യെന്നു തേനും പാലും ഒഴുക്കിയത് ആരെ കബളിപ്പിക്കാനാണ്? ജനത്തെ ഭയപ്പെടുത്താനും, അവരെ കബളിപ്പിക്കാനുമാ ണെങ്കിൽ, ഇരട്ട ചങ്ക് പോയിട്ട് ഉള്ള ചങ്ക് ഇപ്പോൾ പട പട ഇടിക്കുന്ന പിണറായിക്ക് തെറ്റി. പാർട്ടിക്കാരായ കൂലി തൊഴിലാളിപ്പടക്കും തെറ്റി. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല സഖാവേ..,കേരളത്തിൽ വെന്ത് ഇനി കാണില്ല.

Karma News Network

Recent Posts

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

12 mins ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

45 mins ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

1 hour ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

1 hour ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

2 hours ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

2 hours ago