topnews

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കാറിലിടിച്ചു, നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പോലീസ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ചു കയറി നിയമ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകള്‍ അനൈന ആണ് മരിച്ചത്. 21 വയസായിരുന്നു. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം ഉണ്ടായത്. അനൈന സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

അനൈനയുടെ മാതാപിതാക്കള്‍ക്കും കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിനായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു കുടുംബം. കാറിന്റെ പിന്നില്‍ വലത് ഭാഗത്തായിരുന്നു അനൈന.

ഇവര്‍ കാറില്‍ സഞ്ചരിക്കവെ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തില്‍ വന്ന ചിറയന്‍കീഴ് സ്റ്റേഷനില്‍ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം നഷ്ടപ്പെട്ടു. അനൈനയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അനൈന സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16ാം മൈല്‍ പൊയ്കയില്‍ അഹമ്മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ഷംസീര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അനൈനയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

34 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago