kerala

ആൺകുഞ്ഞുണ്ടാകാൻ ഏത് രീതിയിൽ ലൈംഗികബന്ധത്തിലേർപ്പെടണം, മരുമകൾക്ക് അമ്മാവന്റെ ഉപദേശം, കോടതിയെ സമീപിച്ച് യുവതി

കൊച്ചി : വിവാഹം കഴിക്കുന്ന മക്കൾക്ക് മാതാപിതാക്കൾ പല ഉപദേശങ്ങളും നൽകാറുണ്ട്. എന്നാൽ ഇത്തരത്തിൽ അതിരുകടന്ന ഉപദേശം നൽകിയ ഒരു കുടുംബം ആണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്.
വിവാഹം കഴിഞ്ഞ അന്ന് ഫസ്റ്റ് നെറ്റിനു മുൻപ് ഭർത്താവും ,അമ്മയിയമ്മയും അമ്മായിയപ്പനും കൂടി യുവതിക്ക് എഴുതി നൽകിയത്, നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും ഏതു സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണം എന്ന ഒരു കുറിപ്പ്.

പിന്നാലെ ജനിച്ചത് ആകട്ടെ പെൺകുട്ടി ഇതോടെ കൊല്ലംകാരിയെ ലണ്ടനിൽ നിന്നും പടി അടച്ചു പിണ്ഡം വച്ച് പരിഷ്കാരി ഭർത്താവും ഭർതൃ വീട്ടുകാരും യുവതിയോടും പെന്മകളോടും ചെയ്തത് കൊടും ക്രൂരതകൾ. പെൺകുട്ടി ജനിച്ചതാണ് ഭർതൃ വീട്ടുകാരെ ചൊടിപ്പിച്ചത്. ഇപ്പോൾ ഈ സംഭവത്തിൽ കുടുംബക്കോടതിയിൽ മൂവാറ്റുപുഴ സ്വദേശികളായ ഭർതൃ വീട്ടുകാർക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഇരികുകയാണ് യുവതി.

ഭർത്താവിനും ,ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് ആണ് കൊല്ലം സ്വദേശിയായ യുവതി ഹൈക്കോടതിയില്‍ എത്തിയത് . ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നാണ് യുവതി ഹര്‍ജിയില്‍ പറയുന്നതു, നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് ആണ് ഭര്‍ത്താവും ഭർത്താവിന്റെ അറിവോടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും യുവതിക്ക് നൽകിയത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ച് പ്രി നേറ്റല്‍ ഡയഗ്നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കി.

എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അറിയിച്ചു. നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭര്‍ത്താവിന്റേയും മാതാപിതാക്കളുടെയും പെരുമാറ്റം. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കുറിപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു. ഭര്‍ത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു താമസം.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ദ്രോഹം വര്‍ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് ചെയ്തില്ല. തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെന്നും ഹര്‍ജിയില്‍ അറിയിച്ചു.

karma News Network

Recent Posts

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമണം, പിന്നിൽ സീറ്റില്ലെന്ന് പറഞ്ഞതിലെ പ്രകോപനം

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…

11 mins ago

മലയാളി നേഴ്സുമാർക്ക് ഇസ്രായേൽ ആദരം, ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ചു

ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…

15 mins ago

പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…

32 mins ago

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…

49 mins ago

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

1 hour ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

2 hours ago