Premium

ഭർത്താവിനെ മയക്കുമരുന്നു കേസിൽ പെടുത്തി ജയിലിലാക്കാൻ ശ്രമിച്ച സൗമ്യ ജോളിയെക്കാൾ ഭീകരി

സ്വന്തം ഭർത്താവിനെ മാരകമായ മയക്ക് മരുന്ന് എംഡിഎംഎ കേസിൽ കുടുക്കി ജയിലിൽ ആക്കാൻ ശ്രമിച്ച എൽ ഡി എഫ് വനിതാ പഞ്ചായത്ത് അംഗം അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. സൗമ്യയുടെ കാമുകൻ വിനോദ് ഗൾഫിലാണ്‌. വിനോദ് ഗൾഫിൽ നിന്നും വന്നപ്പോൾ സൗമ്യയും കാമുകനും പല ദിവസങ്ങളും ഹോട്ടലിൽ ഒന്നിച്ച് കഴിഞ്ഞു. തുടർന്ന് കാമുകൻ വിനോദും സൗമ്യയും ചേർന്ന് സൗമ്യയുടെ ഭർത്താവ് സുനിലിനെ കൊല്ലാൻ തീരുമാനിച്ചു. പല രിതിയിൽ വധിക്കാൻ പദ്ധതികൾ ആലോചിച്ചു എങ്കിലും ഒടുവിൽ അന്വേഷണം തങ്ങളിലേക്ക് എത്തും എന്ന് ഇവർ ഭയന്നു

ഒടുവിൽ കാമുകനു വേണ്ടി സൗമ്യ വയ്ച്ച നിർദ്ദേശമായിരുന്നു ഭർത്താവിനെ മയക്ക് മരുന്ന് കേസിൽ പെടുത്തി ജയിലിൽ ആക്കുക എന്നത്. എംഡിഎംഎ മയക്ക് മരുന്നിന്റെ ഡീലർമാരും ക്രിമിനലുകളുമായ ഷെഹിൻഷാ, ഷാനവാസ് എന്നിവരുടെ അടുത്ത് എത്തുകയും മയക്കുമരുന്നു വാങ്ങിുകയും ചെയ്തു. എം ഡി എം എ മയക്ക് മരുന്ന് വിലപ്ന നടത്താനാണ്‌ എന്ന കള്ളം പറഞ്ഞ് ഷെഹിൻഷാ, ഷാനവാസ് എന്നിവരുടെ അടുത്ത് നിന്നും സൗമ്യയും കാമുകൻ വിനോദും വാങ്ങിക്കുകയായിരുന്നു. തുടർന്ന് എല്ലാം റെഡിയാക്കിയ ശേഷം കാമുകൻ വിനോദ് ഗൾഫിലേക്ക് തിരിച്ച് പോയി. പിന്നീടാണ്‌ സ്വന്തം ഭർത്താവിനെ ജയിലിൽ ആക്കാനുള്ള സൗമ്യയുടെ ഓപ്പറേഷൻ നടന്നത്

45000 രൂപയ്ക്ക് വിനോസും സൗമ്യയും വാങ്ങിയ മയക്ക് മരുന്ന് ഭർത്താവ് സുനിലിന്റെ ഇരു ചക്ര വാഹനത്തിൽ ഒളിപ്പിക്കാൻ പദ്ധതിയിട്ടു. ഇത് തയ്യാറാക്കിയതും കാമുകനും കാമുകിയും ചേർന്നായിരുന്നു. വാഹനത്തിൽ, മയക്ക് മരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത്, കാമുകന് അയച്ച് നൽകി. വിനോദ് മുഖേനയാണ്, വാഹനത്തിൽ മയക്ക് മരുന്ന് ഉള്ള വിവരം പോലിസിലും മറ്റ് ഏജൻസികളിലും അറിയിച്ചത്. തുടർന്ന് വാഹനം പരിശോധിച്ച് എം ഡി എം എ കണ്ടെത്തി എങ്കിലും ഭർത്താവ് സുനിൽ കൈമലർത്തി. താൻ സിഗരറ്റോ മയക്ക് മരുന്നോ ഒന്നും ഉപയോഗിക്കാത്ത ആളാണ്‌ എന്ന് സുനിൽ പറഞ്ഞു. നാട്ടുകാരും ഇതിൽ ചതി ഉണ്ട് എന്ന് വെളിപ്പെടുത്തി. തുടർന്ന് സൗമ്യയേ ചോദ്യം ചെയ്തപ്പോൾ പോലീസിനു സംശയം ബലപ്പെട്ടു. മയക്ക് മരുന്ന് വിവരം നല്കിയ കാമുകൻ വിനോദിലേക്ക് കൂടി അന്വേഷണം വ്യാപിച്ചതോടെ പ്രതികൾ വലയിൽ വീഴുകയായിരുന്നു.

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

10 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

22 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

33 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago