topnews

കേരളത്തിലെ പ്രമുഖ എല്‍.ഡി.എഫ്, യു.ഡി.എഫ്. നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിൽ അംഗത്വമെടുക്കും – സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ പറയുകയുണ്ടായി. പൗരത്വ നിയമം കേരളത്തിലും നടപ്പാക്കുമെന്നും പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാക്കുകേട്ട് തുള്ളാന്‍ നിന്നാല്‍ നിങ്ങള്‍ വെള്ളത്തിലാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ എന്‍.ഡി.എയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനായി പ്രധാനമന്ത്രി 15-ാം തീയതി പത്തനംതിട്ടയിലെത്തും. ഇതിനുമുന്നോടിയായി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കുറച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വരുംദിവസങ്ങളിലും ഇത് തുടരും. ഇന്ത്യാ മുന്നണി കേരളത്തില്‍ നടപ്പിലാക്കാനാണ് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ശ്രമിക്കുന്നത്.

ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പി. മൂന്നാംമുന്നണിയായി ഉയര്‍ന്നുവരുമെന്ന ഭയംമൂലമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. എല്ലാം നാളെ 11 മണിയോടെ നിങ്ങൾക്ക് ബോധ്യമാകും. കോൺഗ്രസിൽനിന്ന് നാളെത്തന്നെ പ്രധാന നേതാക്കളെത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിന്റെ വികസനവിരുദ്ധ നയങ്ങളിലും മണ്ഡലത്തെ അവഗണിക്കുന്നതിലും സംസ്ഥാനത്ത് പൊതുവെ കോൺഗ്രസ് എടുക്കുന്ന സമീപനങ്ങളിൽ പ്രതിഷേധിച്ചും ബഹുമാന്യരായ നേതാക്കൾ ബിജെപിയിലെത്തും.

ഇ‌ടതുമുന്നണിയിൽനിന്നുള്ള നേതാക്കൾ നാളെയില്ല. പക്ഷേ, വരും ദിവസങ്ങളിൽ ഇടതു നേതാക്കളും ബിജെപി പാളയത്തിലേക്കെത്തും. പത്തനംതിട്ടയിൽനിന്ന് നിരവധി കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎയിൽ ചേരും.’ – സുരേന്ദ്രൻ പറഞ്ഞു.

karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

32 mins ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

1 hour ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

2 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

3 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

3 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

4 hours ago