kerala

അഹങ്കാരത്തിന്റെ സ്വരം, അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം.

തിരുവനന്തപുരം. പത്മജാ വേണുഗോപാലിനെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി നേതൃയോഗം .രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല. കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് ശൂരനാട് രാജശേഖരൻ. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ട. കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടിവിച്ചതോടെയാണ് സിഎഎ വിരുദ്ധ സമരങ്ങൾ കൂടി അജണ്ടയിലേക്ക് വന്നത്. വിജ്ഞാപനത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചു വിശദമായ ചർച്ചയാണ് നേതൃയോഗത്തിലുണ്ടായത്. ഓരോ മണ്ഡലത്തിന്റേയും ചുമതല കെപിസിസി ഭാരവാഹികൾക്ക് നൽകി. വാർ റൂം പ്രവർത്തനം ഉൾപ്പെടെ ശക്തമാക്കും.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

1 hour ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

2 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

3 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

4 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

4 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

5 hours ago