topnews

നിയമസഭാ കയ്യാങ്കളി കേസ് ; നിലപാട് മാറ്റവുമായി സർക്കാർ; തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി

നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സുപ്രിം കോടതിയിൽ നിലപാട് മാറ്റവുമായി സർക്കാർ അഭിഭാഷകൻ. മുൻ ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിന് പകരം സർക്കാരിനെ എന്നാക്കി തിരുത്തിയിരിക്കുകയാണ് സർക്കാർ അഭിഭാഷകൻ. വനിതാ അംഗങ്ങളെ സഭയ്ക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്കുള്ള പ്രകോപനമായതെന്നാണ് സർക്കാർ അഭിഭാഷകൻ സുപ്രിംകോടതിയിൽ വിശദീകരണം നൽകിയത്.

അതേസമയം നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിനെ വീണ്ടും സുപ്രീം കോടതി വിമർശിച്ചു. എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

Karma News Editorial

Recent Posts

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

2 mins ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

47 mins ago

അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കോഴിക്കോട് : വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി അനസ്തേഷ്യ ടെക്നീഷ്യയായ മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി…

1 hour ago

ബംഗാളിൽ താമര വിരിയും, ബിജെപിയുടെ വളർച്ച മമതയെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു, മോദി

ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച…

2 hours ago

ഇന്ത്യയിൽ അട്ടിമറിക്ക് ജോർജ് സോറസിനു കേരളത്തിലും വേരുകൾ, 8 ഓൺലൈൻ പോർട്ടലുകൾ

ഇന്ത്യയിൽ അട്ടിമറി നടത്താൻ ആസൂത്രണം ചെയ്ത സംഘടനയിൽ 8 മലയാളം ഓൺലൈനുകളും. ഹത്രാസ് ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതി സിദ്ദിഖ്…

2 hours ago

ബിജെപി കൗൺസിലർമാർ കുഴികൾ മൂടി, ഇനി ജോലി തീരാൻ അധികം വൈകുമെന്ന് മേയർ

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…

2 hours ago