kerala

ഒൻപത് ബ്രാൻഡുകൾക്ക് മദ്യ വില കൂട്ടി,ബിൽ നിയമസഭ പാസാക്കി

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പൊതുവിൽപ്പന നികുതി ബിൽ വ്യാഴാഴ്ച നിയമസഭ പാസാക്കി. ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും. പരമാവധി വില 20 രൂപയാണ് വർധിക്കുന്നത്.

മദ്യത്തിന് വലിയ രീതിയിൽ വില വർദ്ധനവ് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രി എംബി രാജേഷ് പറഞ്ഞത്. ചില ബ്രാൻഡുകൾക്ക് വില വർധിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ലന്ന് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

നാലു ശതമാനം നികുതി കൂട്ടുമെങ്കിലും ഫലത്തിൽ വിലയിൽ രണ്ടു ശതമാനം മാത്രമേ കൂടുകയുള്ളൂ. വില കൂടുന്ന ഒൻപത് മദ്യ ബ്രാൻഡുകളിൽ എട്ട് എണ്ണത്തിനും 10 രൂപയാണ് കൂടുക. ഒരെണ്ണത്തിനാണ് 20 രൂപ കൂടുന്നത്. ചില ബ്രാൻഡുകൾക്ക് വില കൂടില്ല – മന്ത്രി ബാലഗോപാൽ പറഞ്ഞു. നികുതി വർദ്ധനവ് വഴി ഒൻപത് ബ്രാൻഡ് മദ്യത്തിനാണ് വിലവ്യത്യാസമുണ്ടാകുന്നതെന്നും അത്ര വലിയ വർദ്ധനവ് പ്രകടമാകില്ല എന്നും പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

വില്പന നികുതിയിൽ നാല് ശതമാനവും വെയർഹൗസ് മാർജിനിൽ ഒരു ശതമാനവും വർദ്ധന വരുത്തുന്നതോടെയാണ് വില കൂടുന്നത്. ഇത് വഴി എട്ട് മദ്യ ബ്രാൻഡുകൾക്ക് 10 രൂപയും ഒരെണ്ണത്തിന് 20 രൂപയുമാണ് വർദ്ധിക്കുന്നത്. മദ്യ കമ്പനികളുടെ ടേൺ ഓവർ ടാക്സിൽ കുറവ് വരുത്തിയതിന്റെ നഷ്ടം പരിഹരിക്കാനായാണ് സർക്കാർ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കിയിരുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കിയ വകയിലെ നഷ്ടം നികത്താനായി 247 ശതമാനമായിരുന്ന മദ്യ നികുതി 251 ശതമാനമാക്കി കൂട്ടുകയായിരുന്നു.

സംസ്ഥാനത്തെ മദ്യ നിർമാതാക്കളുടെ നിരവധിക്കാലമായുള്ള ആവശ്യമായിരുന്നു മദ്യത്തിന്റെ ടേൺ ഓവർ ടാക്സ് ഒഴിവാക്കുക എന്നത്. സ്പിരിന്റെ വില വർദ്ധനവും സർക്കാരിനെ മദ്യ വിലവർദ്ധനവിന് നിർബന്ധിതരാക്കി. മദ്യ വിലവർദ്ധനവി ൽപ്രതിപക്ഷം ശക്തമായ എതിർപ്പ് അറിയിച്ചു. മദ്യക്കമ്പനികൾക്കായാണ് വിലവർദ്ധനവ് നടപ്പിലാക്കിയത് എന്നാണ് പ്രതിപക്ഷ ആരോപണം. സ്പിരിറ്റ് വില വർദ്ധന മൂലം വിൽപ്പന കുറഞ്ഞ വകയിൽ സംസ്ഥാന ഗജനാവിന് 15 ദിവസം കൊണ്ട് 80 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി . സർക്കാർ തീരുമാനിച്ച നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് വഴി ജനുവരി ഒന്ന് മുതലാണ് മദ്യ ബ്രാൻഡുകൾക്ക് വില വർദ്ധനവ് ഉണ്ടാവുക.

Karma News Network

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

8 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

8 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

9 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

10 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

10 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

11 hours ago