topnews

സ്‌കൂളിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ സർക്കാർ സ്‌കൂളിന്റെ ശുചിമുറിയ്‌ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി. തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ശുചിമുറിക്കുള്ളിൽ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളി ശാന്തയായിരുന്നു ആദ്യം കുഞ്ഞിനെ കണ്ടതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ കൊണ്ടുവന്ന് സ്കൂളിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ശുചിമുറിയിൽ വെച്ച് തന്നെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി . സ്‌കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

2 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

2 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

3 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

3 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

4 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

5 hours ago