entertainment

ആ തീരുമാനം തെറ്റായി പോയി, കോളേജ് കാലത്താണ് ആ മണ്ടത്തരം ചെയ്തത്; ലെന

മലയാളത്തില്‍ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയില്‍ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അത് സഫലമായി. പക്ഷേ പ്രതീക്ഷ രീതിയില്‍ എത്തിപ്പെടാനായില്ലെന്ന് നടി ലെന പറഞ്ഞു. മലയാളസിനിമയില്‍ നിന്നും ലെന ഇടയ്ക്കൊന്നു മാറി നിന്നിരുന്നു.അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു.

ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓര്‍മകള്‍ മാത്രമാണ് സിനിമ സമ്മാനിച്ചതെന്ന് ലെന പറഞ്ഞു. കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. സ്‌കൂള്‍ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്. അതു കൊണ്ട് തന്നെ അവസരത്തിനുവേണ്ടി ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. ആ കുടുംബാന്തരീക്ഷത്തില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയായിരുന്നു. ഈ പറയുന്ന തിക്താനുഭവങ്ങളൊന്നും എന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും ലെന പറയുന്നു.

രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ലെന പറഞ്ഞു. അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയില്‍ വന്നപ്പോള്‍ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല. അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാന്‍ പോയത്. ബോംബെയില്‍ നിന്ന് പി.ജി കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായെന്നു ലെന പറഞ്ഞു.

ലെനയേ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു.2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.  ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാർത്തകളും വന്നിരുന്നു.

Karma News Network

Recent Posts

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

29 mins ago

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം, 4 മരണം, 56 പേർക്ക് പരിക്ക്

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് . വ്യാഴാഴ്ച…

39 mins ago

സർവേയിലെ മോദി തരംഗം, റെക്കോഡിട്ട് ഓഹരി വിപണി, അമ്പരന്ന് ലോകം

തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പുറത്ത് വരുമ്പോൾ ഓഹരി വിപണി കുതിച്ചു കയറി. ബിഎസ്ഇ സെൻസെക്സും…

56 mins ago

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

1 hour ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

2 hours ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

2 hours ago