കൊച്ചി. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ലൈഫ് മിഷന് അഴിമതിക്കേസില്‍ സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. തിങ്കളാഴ്ച രാവിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സിബിഐ നിര്‍ദേശിച്ചിരുന്നു എന്നാല്‍ ചില വ്യക്തിപരമായ കാരണത്താല്‍ തിങ്കളാഴ്ച കാണുവാന്‍ സാധിക്കില്ലെന്ന് സ്വപ്ന അറിയിച്ചതായിട്ടാണ് വിവരം. പകരം ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് എത്തും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെക്കുറിച്ച് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ വ്യക്തതവരുത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ എന്ത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്നുള്ള വിവരങ്ങള്‍ ശേഖരിക്കുക. ഡോളര്‍ക്കടത്ത് സ്വര്‍ണക്കടത്ത് കേസുകളില്‍ എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്കുവാന് ഉണ്ടെങ്കില്‍ അത് ശേഖരിക്കുക എന്നതാണ് സിബിഐയുടെ ലക്ഷ്യം.
അതേസമയം സ്വപ്ന സുരേഷ് മുമ്പ് നല്കിയ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കൂടുതല്‍ വ്യക്തതവരുത്തുവനാണ് സിബിഐ ശ്രമിക്കുന്നത്. എന്നാല്‍ സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ കൂടുതല്‍ പേരെ ചോദ്യം ചെയ്തെക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…
ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ്…
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…
വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…