kerala

അരക്ക് താഴേക്ക് രോഗം തളര്‍ത്തി, മനോധൈര്യത്തില്‍ ലോക റെക്കോര്‍ഡ് നേടി; അഞ്ജു റാണിയുടെ ജീവിതം

മലയാളികള്‍ പൊതുവെ എത്ര കിട്ടിയാലും മതിവരാത്തവര്‍ ആണ് എന്നാണ് പറയുന്നത്. പക്ഷേ മലയാളികൾ മാത്രം അല്ല ഒട്ടു മിക്ക മനുഷ്യരും അങ്ങനെ തന്നെയാണ്. എന്തൊക്കെ സൗഭാഗ്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലാത്തതിനെ മാത്രം ആലോചിച്ച് ആസൂയപ്പെടുകയും ആകുലത പെടുകയും ചെയ്യുന്നവര്‍. ഇത്തരക്കാര്‍ കണ്ട് പഠിക്കേണ്ട, അല്ലെങ്കില്‍ കണ്ട് ഉദാഹരണമാക്കേണ്ട ഒരാളുണ്ട്. രോഗങ്ങള്‍ ശരീരം തളര്‍ത്തിയെങ്കിലും തോറ്റ് കൊടുക്കാന്‍ മനസില്ലാത്ത, അടി പതറാത്ത ഒരുവൾ. രോഗങ്ങള് തളര്‍ത്തി വീല്‍ ചെയറില്‍ ആക്കിയിട്ടും, പതാറതെ പോരാടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചവൾ. റെക്കോര്‍ഡ് പുസ്തകത്തില്‍ വരെ തന്റെ പേര് എഴുതി ചേര്‍ത്തവള്‍. അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോയിട്ടും മനോ ബലം കൊണ്ട് നിവര്‍ന്ന് നിന്ന് സമീഹത്തെ നോക്കി പുഞ്ചിരിക്കുന്നവള്‍. തന്നെ പോലെ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്കായി പ്രയത്‌നിക്കുന്നവള്‍. ഇത്തരത്തില്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല അഞ്ജു റാണിയുടെ വിശേഷങ്ങളും അവളുടെ ജീവിത വിജയവും. ഏവര്‍ക്കും പ്രചോദനമാണ് അഞ്ജു റാണി.

ഒരിക്കലും ഒരാളും കടന്നു ചെല്ലാന്‍ താത്പര്യപ്പെടാത്ത അല്ലെങ്കില്‍ ഒരാള്‍ക്കും വരരുതേ എന്ന് കരുതുന്ന സാഹചര്യങ്ങളിൽ കൂടിയും അവസ്ഥകളിലൂടെയുമാണ് അഞ്ജു കടന്ന് വന്നത്. മനോ ധൈര്യവും നിശ്ചയ ദാര്‍ഢ്യവും തന്നെയാണ് ഈ യുവതിയെ ശ്രദ്ധേയ ആക്കുന്നത്. ജാര്‍ ലിഫ്റ്റിങ്ങിലാണ് അഞ്ജു റാണി ലോക റേക്കോര്‍ഡ് സ്വന്തമാക്കി ഇരിക്കുന്നത്. 1.5 കിലോ ഭാരമുള്ള 2 ഗ്ലാസ് ജാറുകള്‍ വെറും 2 വിരലുകള്‍ ഉപയോഗിച്ച് ഒരേ സമയം രണ്ടു കൈകള്‍കൊണ്ടും ഉയര്‍ത്തിപ്പിടിച്ചാണ് അഞ്ജു വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.

ഇരു കൈകള്‍ക്കൊണ്ടും ഒരേ സമയം എഴുതുന്ന മിറര്‍ റൈറ്റിങ്ങിലും അഞ്ജു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നാല് വ്യത്യസ്തമായ രീതിയില്‍ ഇംഗ്ലീഷും മലയാളവും എഴുതാന്‍ അഞ്ജു റാണിക്ക് കഴിയും. അടുത്തിടെ പുറത്തെത്തിയ ഒരു നല്ല കോട്ടയം കാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അഭിനയ രംഗത്തും അഞ്ജു തന്റെ സാന്നിധ്യം അറിയിച്ചു. റിലീസിന് ഒരുങ്ങുന്ന ഇന്‍ഷാ എന്ന ചിത്രത്തിലും അഞ്ജു റാണി ഒരു വേഷം ചെയ്തിട്ടുണ്ട്.

വീല്‍ചെയര്‍ യൂസേഴ്സ് മാത്രം അംഗങ്ങളായ ഫ്രീഡം ഓണ്‍ വീല്‍സിലെ അംഗങ്ങള്‍ അരങ്ങിലെത്തിച്ച ഛായ നാടകത്തിലും അഞ്ജുറാണി അഭിനയിച്ചിട്ടുണ്ട്. വീല്‍ ചെയറിലെ അഭിനേതാക്കള്‍ മാത്രം അണിനിരക്കുന്ന ഇന്ത്യയിലെ ആദ്യ നാടകമാണ് ഇത്. ഫ്രീഡം ഓണ്‍ വീല്‍സ് എന്ന സംഘടനയോടൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തണല്‍ പാരാപ്ലീജിക് പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയും അഞ്ജുറാണി പ്രവര്‍ത്തിക്കുന്നു. സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ അഞ്ജു റാണി ഓഡിയോ ആന്‍ഡ് വീഡിയോ എഡിറ്റിംഗും പഠിച്ചിട്ടുണ്. ഒന്ന് വീഴുമ്പോഴേ പതറുന്നവര്‍ കണ്ട് പഠിക്കേണ്ടതാണ് അഞ്ജു ണിയുടെ ജീവിതം.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

51 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

1 hour ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago