health

61കാരിയുടെ മൂത്രം മദ്യം, ഒരു തുള്ളി മധ്യപിക്കാത്ത വയോധികയ്ക്ക്‌ സംഭവിച്ചത്

പിറ്റ്‌സ്ബര്‍ഗ്: കഴിഞ്ഞ ദിവസമാണ് ചാലക്കുടിയിൽ ഫ്ളാറ്റിലെ പൈപ്പുകൾ തുറന്നപ്പോൾ മദ്യം ഒഴുകിയത്. ഏവരും അത്ഭുതപ്പെട്ടു പോയ സംഭവം. അവസാനം കാരണം തേടി എത്തിയത് ഫ്ലാറ്റിലേക്ക് വെള്ളം എടുക്കുന്ന കിണറിൽ. എന്നാല് ഇപ്പൊൾ അമേരിക്കയിൽ നിന്നുള്ള ഒരു മദ്യ വാർത്ത ആണ് ഏവരെയും അമ്പരപ്പിച്ചു കളഞ്ഞത്. വയോധിക ഒഴിക്കുന്ന മൂത്രം മദ്യം എന്നതാണ് ഏവരെയും ഞെട്ടിച്ച് കളഞ്ഞത്. പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ വയോധികയാണ്‌ മദ്യം മൂത്രമായു പുറന്തള്ളുന്നത്‌. അതേ സമയം ഇത്തരത്തിൽ ഒരു സംഭവം മെഡിക്കൽ ചരിത്രത്തിൽ തന്നെ ആദ്യമായ് ഒന്നാണെന്ന് വെബ് സൈറ്റ് ആയ സായൻസ് അലർട്ട് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡോക്ടർ മാരെ ആദ്യം ഒന്ന് ഞെട്ടിച്ചെങ്കിലും അവസാനം മൂത്രം മധ്യമായി മാറുന്നതിന്റെ കാരണം കണ്ടെത്തി. വയോധികയുടെ മൂത്രാശയത്തില്‍ യീസ്റ്റിന്റെ സാന്നിദ്ധ്യം കാരണം ഫെര്‍മെന്റേഷന്‍ നടക്കുന്നു. ഇതിലൂടെ ശരീരത്തിലെ പഞ്ചസാര എഥനോളായി മാറുന്നു. ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ പ്രതിഭാസം അല്ലെങ്കില്‍ മൂത്രാശയ മദ്യനിര്‍മാണശാല പ്രതിഭാസം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ഇൗ പ്രക്രിയക്ക് നല്‍കിയിരിക്കുന്ന പേര്. വയറ്റിലെ കാര്‍ബോഹൈഡ്രേറ്റുകളുടെ സാന്നിദ്ധ്യം മൂലം ആളുകള്‍ക്ക് മദ്യപിച്ചതിന്റെ ഫലം നല്‍കുന്ന പ്രതിഭാസത്തിന് സമാനമാണിതെന്ന് വിദഗ്ധര് പറയുന്നു. ഇതുമൂലം മദ്യപിക്കാതെ തന്നെ മദ്യപിച്ച അവസ്ഥയില്‍ എത്തുമെന്നും അവർ പറയുന്നു.

61 കാരി കരൾ രോഗത്തെയും ഡയബറ്റിസ് കാരണം ആശുപത്രിയിൽ എത്തിയിരുന്നു. ഇവരെ പരിശോധിച്ചപ്പോൾ ആണ് അത്ഭുതപ്പെടുത്തുന്ന രോഗം കണ്ടെത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കാത്തിരിപ്പ് പട്ടികയിലുള്ള രോഗിയാണ് ഇവര്‍. അമിതമായ മദ്യപാനം കാരണം വയോധികയുടെ കരളിന് കെട് വന്നതാണ് എന്നായിരുന്നു ആദ്യം ഡോക്ടർമാർ കരുതിയത്. ഇവരുടെ മൂത്ര സാമ്പിൾ പരിശോധിച്ചതിൽ നിന്നും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരമായി കണ്ടെത്തിയിരുന്നു. ഇവർ മദ്യപിക്കുന്ന കാര്യം ഡോക്ടർമാരോട് ഒളിച്ചു വെച്ചു എന്നായിരുന്നു സംശയിച്ചത്.

എന്നാല്‍ പിന്നീട് നടത്തിയ ശസ്ത്രീയ പരിശോധനകളെ തുടര്‍ന്നാണ് മറിച്ച് ചിന്തിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ സത്രീ ലഹരിയിലായിരിക്കില്ല എന്നാല്‍ മൂത്ര പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ എഥനോളിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. വീണ്ടും മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ മുളച്ച യീസ്റ്റിനൊപ്പം ഗ്ലൂക്കോസും വന്‍തോതില്‍ കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈക്കോസ് യൂറിയ എന്ന ആരോഗ്യ സ്ഥിതി ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു. സംശയനിവാരണത്തിനായി മൂത്രാശയത്തില്‍ യീസ്റ്റിന്റെ കോളനികള്‍ ഉണ്ടോയെന്ന് പരിശോധിച്ചു. മൂത്രാശയത്തിലെ യീസ്റ്റ് പഞ്ചസാരയെ എഥനോളായി മാറ്റുന്നുണ്ടാകാം എന്നായിരുന്നു ഡോക്ടര്‍മാരുടെ സംശയം. ഈ വഴിക്കുള്ള പരിശോധനകള്‍ ഈ സ്ത്രീയുടെ മൂത്രാശയത്തില്‍ കാന്‍ഡിഡ ഗ്ലബ്രാട്ട എന്ന പ്രകൃതിദത്ത യീസ്റ്റിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റുമായി ബന്ധമുണ്ട് കാന്‍ഡിഡ ഗ്ലബ്രാട്ടയ്ക്ക്. ഇത് മനുഷ്യശരീരത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ കണ്ടെത്തുന്നത് ആദ്യമാണ്. രോഗിയുടെ ഡയബറ്റിസ് നില മോശമായതിനാല്‍ ആന്റി ഫംഗസ് മരുന്നുകള്‍ കൊടുത്ത് ഈ യീസ്റ്റിനെ നശിപ്പിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മൂത്രത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ജീവിച്ചിരിക്കുന്നയാളിന്റെ മൂത്രത്തില്‍ മദ്യം കണ്ടെത്തുന്നത്.

Karma News Network

Recent Posts

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

23 mins ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

47 mins ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

1 hour ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

2 hours ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

2 hours ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

2 hours ago