തിരുവനന്തപുരം : മാരായമുട്ടത്ത് വീടിനുളളില്‍ ടൈലുകള്‍ പൊട്ടിത്തെറിക്കുകയും കുഴി രൂപപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ 9 മണിയോടെ മാരായമുട്ടം സ്വദേശി രത്നരാജിന്റെ വീട്ടിലാണ് വിചിത്ര സംഭവം ഉണ്ടായത്. വീട്ടിലുളളവര്‍ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.
ഇതിനോടൊപ്പം മുറിക്കുളളില്‍ ചെറു കുഴികള്‍ രൂപപ്പെടുകയും മുറിക്കുളളിലെ വെട്രിഫൈഡ് ടൈലുകള്‍ പൊട്ടുകയുമായിരുന്നു. വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുളളത്.
സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്. 300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുളളത്. പോലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ ടൈലുകള്‍ പൂര്‍ണ്ണമായും വീടിനുളളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്ന് ജിയോളജി വിഭാഗം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…