topnews

ഹൈറിച്ച് തട്ടിപ്പിനു സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ളയുമായി ബന്ധം

ഹൈറിച്ച് ഉടമ കെ.ഡി പ്രതാപൻ ഹൈറിച്ച് ഒ.ടി.ടി എന്ന സ്ഥാപനം വാങ്ങിയത് സ്വർണ്ണകടത്ത് കേസിലെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ളയിൽ നിന്നും. വിജേഷ് പിള്ള ആയിരുന്നു ഹൈറിച്ച് ഒ.ടി.ടിയുടെ ആദ്യ ഉടമ.ഇയാളിൽ നിന്നും ആണ്‌ നിലവിലെ ഹൈറിച്ച് എം ഡി പ്രതാപനും ഭാര്യം ശ്രീനാ പ്രതാപനും ചേർന്ന് ഹൈറിച്ച് ഒ ടി ടി വാങ്ങിയത്. ഇപ്പോഴൂം ഹൈ റിച്ച് ഒ.ടി.ടിയുടെ യുടെ പേര് ഇത് വരെ മാറിയിട്ടില്ല. ഇത് ഇപ്പോഴും വിജേഷ് പിള്ളയുടെ പേരിലാണ്. ഹൈറിച്ച് തട്ടിപ്പുകാർ പറയുന്ന ഒ.ടി.ടി പോലും പ്രതാപന്റെയും ശ്രീനയുടേയും പേരിൽ അല്ല ഉള്ളത്. പുറത്ത് വരുന്നത് പാവപ്പെട്ടവരെയും തൊഴിലാളികളുടേയും പണി കൂലി വരെ കളക്ഷൻ ആയി വാങ്ങി നടത്തിയ കോടികളുടെ വൻ തട്ടിപ്പാണ്‌.,

സ്വർണ്ണക്കടത്തുക്കേസ്സുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ബംഗ്ലൂരിൽ കണ്ടുവെന്ന് പറയുന്ന ആളാണ് വിജേഷ്.ലൈഫ് മിഷൻ കേസിൽ നിന്ന് പിന്മാറാൻ 25 കോടി രൂപ തരാമെന്ന് വിജേഷ് പിള്ള പറഞ്ഞതായി അന്ന് സ്വപ്ന സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.തിരിച്ച് വിജേഷ് പിള്ള വാർത്താ സമ്മേളനം നടത്തിപറഞ്ഞത് തന്റെ ഒ ടി ടി വില്ക്കുന്നതുമായി ബന്ധപ്പെട്ട് ആണ്‌ സ്വപ്ന സുരേഷുമായി സംസാരിച്ചത് എന്നാണ്‌. ഈ പറയുന്ന ഒ ടി ടിയാണ്‌ ഹൈറിച്ച് ഒ.ടി.ടി. അതായത് പണം നിക്ഷേപിച്ചവർ അറിയുക..നിങ്ങൾ നിക്ഷേപിച്ച കമ്പിനിയുടെയും അതിന്റെ ഉടമകളുടേയും പേരിൽ അല്ല ഈ ഒ.ടി ടി പോലും ഉള്ളത്.ഇത് ഇപ്പോഴും വിജേഷ് പിള്ളയുടെ പേരിലാണ്.

ഈ ഒ ടി ടിയുടെ മറവിൽ നടത്തിയത് 150 കോടിയുടെ ഫണ്ട് ശേഖരണം ആണ്‌.മൂവായിരം പേരിൽ നിന്ന് 5 ലക്ഷം രൂപ വെച്ചാണ് പണം പിരിച്ചിരിക്കുന്നത്.ഇത്രയും വലിയ പണം നിക്ഷേപമായി പ്രിച്ചവരുടെ പേരിൽ അല്ല ഈ ഒ ടി ടി ഉള്ളത്.ഇതേ ഹൈറിച്ചാണ്‌ സിനിമാ താരങ്ങളേ വിളിച്ച് പരിപാടി നടത്തിയിട്ട് അവരെയും പറ്റിച്ചത്. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ താര നിരയേ വിളിച്ച് നടത്തിയ പരിപാടിക്ക് ഹൈറിച്ച് ഉടമകൾ ഫീസ് കൊടുത്തിട്ടില്ല. 36 ലക്ഷം രൂപയാണ്‌ താരങ്ങൾക്ക് കൊടുക്കാമെന്ന് പറഞ്ഞ കാശ് കൊടുക്കാത്തത് എന്ന് സംവിധായകൻ നാദിർഷ കർമ്മ ന്യൂസിനോട് പറഞ്ഞു. അതിനിടെ സിനിമാ താരങ്ങളുടെ പരസ്യം കാണിച്ചാണ്‌ പണം പിരിച്ചത് എന്നും പറ്റിച്ചത് എന്നും തട്ടിപ്പ് പരസ്യത്തിനു കൂട്ടു നിന്ന താരങ്ങൾക്കെതിരെയും കേസ് എടുക്കണം എന്നാവശ്യം ഉയർന്നു

ഹൈറിച്ചിന്റെയും ഉടമകളായ പ്രതാപന്റെയും ഭാര്യ ശ്രീനയുടേയും അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ കൈയ്യിൽ കേസ് നടത്താൻ പൊലും ഉള്ള പണം ഇല്ല. കൈയ്യിൽ പണം ഇല്ലാത്ത ഹൈറിച്ചുകാർ പുതിയ മണി ചെയിൽ തട്ടിപ്പും പണം പിരിവും ആയി ഇറങ്ങിയിരിക്കുന്നു. പൊതുജനം കഴുതകൾ എന്ന ഇവരുടെ ഒക്കെ ധാരണയാണ്‌ നിരവധി കേസുകളും ജയിലും, അടച്ച് പൂട്ടലും എല്ലാം കഴിഞ്ഞിട്ടും ജനങ്ങളോട് വീണ്ടും പണം ചോദിക്കുന്നത്.

ഇടപാടുക്കാരെ വീണ്ടും കുടുക്കാൻ ഹൈറിച്ച് ഉടമകൾ പുതിയ തട്ടിപ്പുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് .തൊഴിൽ രംഗത്തെ സംഘടന പ്രവർത്തനം മാതിരി സംഘടന രൂപീകരിക്കാനാണ് നീക്കം. യൂനിറ്റ് മുതൽ സംസ്ഥാന കമ്മറ്റി രൂപവൽക്കരിക്കും.ഹൈറിച്ചിൽ പണം നഷ്ടമായ എല്ലാവരുടെയും വാട്സാപ്പിൽ വേയ്സ് മെസേജ് ഇട്ടിട്ടുണ്ട്. സംഘടന നിലവിൽ വന്നാൽ പണം തിരിച്ചു കിട്ടുമെന്നാണ് വാദം. മെമ്പർഷിപ്പിന് 800 രൂപ കൊടുക്കണം. പണം പോയി വഞ്ചിതരായവരെ വീണ്ടും മണ്ടന്മാർ ആക്കാൻ നോക്കുന്ന തട്ടിപ്പുകാർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

6 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

6 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

7 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

8 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

8 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

9 hours ago