topnews

പാന്‍ഡോറ പേപ്പറിലുള്ള മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട പാന്‍ഡോറ പേപ്പറിലെ മലയാളികളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത് ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കല്‍, മനോജ് പത്മനാഭന്‍ എന്നിവരെ കുറിച്ചാണ്. ഇവരുമായി ബന്ധപ്പെട്ട കൊച്ചിയിലെ സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

മലയാളികളായ മൂന്ന് പേര്‍ക്കും ബ്രീട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ഷെല്‍ കമ്പനികളുണ്ടെന്ന് ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്ലീറ്റസ് കുരിശിങ്കലിന് കാറ്റലിസ്റ്റ് ഐടി സൊല്യൂഷന്‍സ് എന്ന പേരിലും ജോസഫ് ജോബിന് ന്യൂജെന്‍ ഇന്‍ഫോ സൊല്യൂഷന്‍സ് എന്ന പേരിലുമാണ് കമ്പനികളുള്ളത്.

ഇവരുമായി ബന്ധപ്പെട്ട സ്‌പെക്ട്രം സ്‌ഫോറ്റ് ടെക് സൊല്യൂഷന്‍സിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ വലിയ ഒരു ഭാഗം ദുബായിലെ ഒരു കമ്പനി വഴി ബ്രിട്ടീഷ് വിര്‍ജന്‍ ഐലന്‍ഡിലെ കമ്പനിയിലേക്ക് പോയതായി കണ്ടെത്തി. 2010ലാണ് ഇവര്‍ വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനികള്‍ ആരംഭിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാട് ആദായ നികുതി വകുപ്പ് പരിശോധിച്ച് വരുകയാണ്.

Karma News Network

Recent Posts

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

6 mins ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

51 mins ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

2 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

2 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

3 hours ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

3 hours ago