മദ്യക്കടകൾക്കു മുന്നിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയതായി ആരംഭിക്കാൻ പോകുന്ന ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിലെന്ന് റിപ്പോർട്ടുകൾ. ഇവിടെ 23 എണ്ണവും തിരുവനന്തപുരത്ത് 22 എണ്ണവും ആലപ്പുഴയിൽ 21 എണ്ണവും തുടങ്ങാനാണു ശുപാർശ.
ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മൺറോ തുരുത്ത്, മാരാരി ബീച്ച്, വീഗാലാൻഡ്, അതിരപ്പിള്ളി, മലമ്പുഴ, വൈത്തിരി എന്നിവിടങ്ങളിലും മദ്യക്കട വേണം.
ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 ഉം തുടങ്ങാനുള്ള പട്ടികയാണു ബവ്കോ സർക്കാരിനു കൈമാറിയിരുന്നത്. എത്രയെണ്ണം തുടങ്ങുമെന്നോ, പട്ടികയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച നിർദേശം എക്സൈസ് വകുപ്പിനും ബവ്കോയ്ക്കും ലഭിക്കുന്ന മുറയ്ക്ക് കടകൾ തുറക്കാനുള്ള നടപടി തുടങ്ങും.
കോർപറേഷനുകളിൽ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂർ (2), കണ്ണൂർ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളിൽ കാസർകോട് (2), പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കുന്നത്തുകാൽ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാർശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവിൽ മദ്യക്കടയുണ്ട്. തിരക്കു കണക്കിലെടുത്താണ് ഇവിടെത്തന്നെ പുതിയതിനുള്ള ശുപാർശ. എന്നാൽ ബവ്കോ സമർപ്പിച്ച പട്ടികയിലെ മുഴുവൻ മദ്യക്കടകളും തുടങ്ങാൻ തീരുമാനിച്ചാൽ പോലും അതു പ്രാവർത്തികമാകാൻ വർഷങ്ങൾ വേണ്ടിവരും.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…