kerala

കൊമ്പന്‍ ടൂറിസ്റ്റ് ബസുകള്‍ മടിവാളക്ക് സമീപം നാട്ടുകാര്‍ തടഞ്ഞു.

ബെംഗളൂരു . കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ വെല്ലുവിളി ഉയർത്തിക്കൊണ്ടു ബസ് രജിസ്ട്രേഷനുകൾ കര്‍ണാടകയിലേക്ക് മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുമായി വിനോദ യാത്രയ്ക്കുപോകുമ്പോഴാണ് ബസുകൾ നാട്ടുകാർ തടയുന്നത്.

ബസിന്റെ മുന്നിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും, വലിയരീതിയിൽ എൽഇഡ‍ി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്ന് ആരോപിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ ഇതേ തുടർന്ന് വാക്കുതർക്കാം നടന്നു. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും ജീവനക്കാർ മറച്ചു വെച്ച ശേഷമാണ് നാട്ടുകാർ ബസിന്റെ യാത്ര തുടരാൻ അനുവദിക്കുന്നത്.

സംസ്ഥാന സർക്കാർ കൊണ്ട് വന്ന ഏകീകൃത കളര്‍ കോഡില്‍നിന്നു രക്ഷപ്പെടാന്‍ കേരളത്തിൽ നിന്ന് കര്‍ണാടകയിലേക്ക് കൊമ്പൻ ബസിന്റെ റജിസ്ട്രേഷനുകൾ ഉടമ ബന്ധുവിന്റെ പേരിൽ മാറ്റുകയായിരുന്നു. ഇത്തരത്തിൽ മുപ്പതോളം ബസുകളുടെ റജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്നാണ് പത്തനംതിട്ടയി ലെ ഉടമ പറഞ്ഞിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തിൽ പിന്നെ കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ കൊമ്പൻ ബസ് ഉടമമാത്രം ചെവിക്കൊള്ളാൻ കൂട്ടാക്കിയിരുന്നില്ല.

 

Karma News Network

Recent Posts

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

10 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

19 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

37 mins ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

39 mins ago

മകൾ ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല, പീഡനത്തിന് ഇരയായെന്ന് സംശയം, കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു

കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ‌ 23-കാരി കുറ്റം…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം…

1 hour ago