national

ലോക്ക്ഡൗണ്‍ ഇഫക്ട്; കൊണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി:രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വന്നതോടെ കോണ്ടം വില്പന കുതിച്ചുയർന്നു എന്നു മാത്രമല്ല പല കടകളിലും സ്റ്റോക്കും തീർന്നിരിക്കുന്നു. പുതിയ സ്റ്റോക്ക് ഉടൻ ഒന്നും എത്താൻ സാധ്യതയില്ല. കാരണം വിതരണക്കാരുടെ സ്റ്റോക്കും ഗണ്യമായി കുറഞ്ഞു. ഇത് ഒരു നിസാര കാര്യമല്ല. മറ്റൊരു ആശങ്ക തന്നെയാണ്‌ ഇതുവഴി ഉണ്ടാകുന്നത്. ലോക്ക് ഡൗൺ കാലത്ത് ജന സംഖ്യാ നിയന്ത്രണം താളം തെറ്റും എന്നും സൂചനകൾ ഉണ്ട്. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. കോവിഡ് വ്യാപനം 500 കടന്നതോടെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ മെഡിക്കല്‍ ഷോപ്പുകളും പലചരക്ക് പച്ചക്കറി കടകളും ഹോട്ടലും തുറക്കാനാണ് അനുമതി. എന്നാല്‍ ഇപ്പോള്‍ പുറത്തെത്തുന്ന റിപ്പോര്‍ട്ട് പ്രകാരം ലോക്ക് ഡൗണില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് കോണ്ടമാണെന്ന് ആണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസമായി കോണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തം ആക്കുന്നത്. കോണ്ടം നിർമ്മാണ കമിനികൾ പരസ്യങ്ങൾ എല്ലാം പിൻ വലിച്ചിട്ടും വില്പന കുതിച്ചുരരുകയാണ്‌.

രാജ്യത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെ കോണ്ടം വില്‍പ്പനയില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്ന് പല വ്യാപാരികളും പറയുന്നത്. ഇത്രയും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെ്തത് രാജ്യത്തെ കംപ്ലീറ്റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജിമ്മുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍ തുടങ്ങിയവ അടച്ചിടേണ്ടി വന്നിരുന്നു. മാത്രമല്ല പല കമ്പനികളും ജോലി വര്‍ക്ക് ഫ്രം ഹോം സൗകര്യവും നല്‍കി. ഇതോടെ പൊതു ജനങ്ങള്‍ ഭക്ഷണവും മറ്റ് ഉത്പന്നങ്ങളും സംഭരിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനോടൊപ്പം കോണ്ടം വില്‍പ്പനയിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഫീമെയിൽ കോണ്ടത്തിനു സമീപ കാലം വരെ ഇന്ത്യൻ വിപണിയിൽ അത്ര പ്രിയം ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിനും ആവശ്യം കൂടിയിരിക്കുന്നു. ആവശ്യത്തിനു ഡിമാന്റില്ലാത്തതിനാൽ വളരെ കുറഞ്ഞ സ്റ്റോക്ക് മാത്രം ഉണ്ടായിരുന്ന ഫീമെയിൽ കോണ്ടം ഇപ്പോൾ കിട്ടാതായതായും സ്റ്റോക്ക് തീർന്നതായും വില്പനക്കാർ പറയുന്നു. രാജ്യത്ത് കോണ്ടം സ്റ്റോക്ക് പഴയ രീതിയിലേക്ക് വരുവാൻ 20 മുതൽ 45 ദിവസം എങ്കിലും എടുത്തേക്കും. അപ്രതീക്ഷിതമായി ഉണ്ടായ ഡിമാന്റ് വിപണിയേ താളം തെറ്റിക്കുക തന്നെ ചെയ്തു.

ആളുകള്‍ വീടിന് പുറത്ത് ഇറങ്ങാതെ വീട്ടില്‍ ഇരിക്കുന്നതും, മാത്രമല്ല ആവശ്യത്തില്‍ അധികം സമയം ലഭിക്കുന്നതും എല്ലാം കോണ്ടം വില്‍പ്പന വര്‍ധിക്കാന്‍ കാരണം ആയി എന്ന് സൗത്ത് മുംബൈയിലെ മെഡിക്കല്‍ ഷോപ്പ് ഉടമ ഹര്‍ഷാല്‍ ഷാ അഭിപ്രായപ്പെടുന്നു. സാധാരണ പൊതുവെ ആവശ്യക്കാര്‍ ഏറിയിരുന്നത് മൂന്ന് ഉറകള്‍ അടങ്ങിയ ചെറിയ പാക്കുകള്‍ക്ക് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം വലിയ പാക്കറ്റുകള്‍ ആണ്. പത്ത് മുതല്‍ ഇരുപത് എണ്ണം വരെയുള്ള വലിയ പാക്കറ്റുകള്‍ വില്‍പ്പനയ്ക്ക് കൂടി ഇരിക്കുന്നത് എന്നും ഹര്‍ഷാല്‍ ഷാ പറയുന്നു.

സാധാരണ രീതിയില്‍ ഫെസ്റ്റിവല്‍ കാലങ്ങളിലാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാവുക. ന്യൂ ഇയര്‍ പോലെയുള്ള സമയങ്ങളില്‍ ആയിരുന്നു ഇതെന്നും ഇതേ പ്രദേശത്തെ കച്ചവട കാരനായ അജയ് സബ്രാവാളും പറഞ്ഞു. മരുന്നുകള്‍ വാങ്ങുന്നത് പോലെ ആളുകള്‍ കോണ്ടം വാങ്ങുന്നുണ്ടെന്നും താന്‍ 25 ശതമാനം സ്റ്റോക്ക് വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

6 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

34 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago