തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട ഹർജി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കാനായി വീണ്ടും മൂന്നംഗ ബെഞ്ച് രൂപീകരിക്കാനുള്ള ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടും പുനഃപരിശോധിക്കണ മെന്ന് ആവശ്യപ്പെട്ടും കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശ ശികുമാർ ലോകയുക്തയിൽ ഹർജി നൽകി.
ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് 2019ലാണ് ആർ.എസ്.ശശികുമാർ ലോകായുക്തയിൽ ഹർജി നൽകുന്നത്. 2019 ജനുവരിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം ഹർജി നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയതായി ഹർജിയിൽ ശശികുമാർ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ലോകായുക്ത വിധി പ്രഖ്യാപിക്കുകയാണ് അന്ന് ഉണ്ടായത്. ഈ വസ്തുത അവഗണിച്ചാണ് ഹർജി പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിയമ സംവിധാനത്തെ പാടെ തകർക്കുന്ന നടപടിയാണ് ഇതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു എന്നതാണ് ശ്രദ്ധേയം.
ലോകായുക്തയുടെ മുൻകൂർ അനുമതി ലഭിച്ചശേഷം മാത്രമേ പുനഃപരിശോധനാ ഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയൂ എന്ന് ലോകായുക്ത റജിസ്ട്രി നിലപാടെടുത്തു. കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് വീണ്ടും പരിശോധന നടത്താൻ മൂന്നംഗ ബെഞ്ച് ഏപ്രിൽ 12ന് വിളിച്ചുചേർത്തിരിക്കുകയാണ്. പുനഃപരിശോധന ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന നിയമ പ്രശ്നം പരിഗണിച്ച് തീരുമാനം എടുത്തശേഷം മാത്രമേ മൂന്നംഗ ബെഞ്ച് വിളിച്ചു ചേർക്കാൻ പാടുള്ളൂവെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ഹർജിയിൽ ശ്രദ്ധേയമാകുന്നു.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…