kerala

നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം മാത്രമല്ല

ആലപ്പുഴ: നറുക്കെടുപ്പിന് മിനിറ്റുകള്‍ മുന്‍പ് എടുത്ത ടിക്കറ്റില്‍ ആലപ്പുഴയിലെ ലേഖ പ്രകാശിന് ലഭിച്ചത് ഒന്നാം സമ്മാനം. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് ലേഖയെ തേടിയെത്തിയത്.

മുന്‍ ഭാഗ്യക്കുറി വില്‍പനക്കാരിയായിരുന്നു ലേഖ. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഇന്നലെ 2.58ന് ലേഖ എവൈ771712 നമ്ബര്‍ ടിക്കെറ്റെടുത്തത്. 3 മണിക്കായിരുന്നു നറുക്കെടുപ്പ്. സമ്മാനത്തുക ഉപയോഗിച്ച്‌ വീട് നിര്‍മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ലേഖയുടെ ആഗ്രഹം.

ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി. രണ്ട് വര്‍ഷം മുന്‍പ് വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വില്‍പന നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടും സ്ഥലവുമില്ല.

ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ലേഖയുടെ ആഗ്രഹം.ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി.

Karma News Network

Recent Posts

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

19 seconds ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

29 mins ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

9 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

9 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

11 hours ago