entertainment

കെഎസ്ആര്‍ടിസി ബസില്‍ കമിതാക്കളായ വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രണയ സല്ലാപം, ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്, സംഭവം ഇങ്ങനെ

കൊല്ലം: കൊല്ലത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കമിതാക്കളുടെ പ്രണയ സല്ലാപം അതിരുവിട്ടതോടെ നടന്നത് നാടകീയ സംഭവങ്ങള്‍. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളും കമിതാക്കളുമായ കോളജ് വിദ്യാര്‍ത്ഥികളുടെ പ്രണയ ചേഷ്ടകള്‍ അരങ്ങേറിയത്. ഒടുവില്‍ അതിരു കടന്നതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ബസില്‍ കമിതാക്കള്‍ ഒരു സീറ്റില്‍ ഇരിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന വിധത്തില്‍ പെരുമാറുകയുമായിരുന്നു.

ഇവരുടെ പ്രണയ സല്ലപം അതിരുകടന്നതോടെ യാത്രക്കാര്‍ വിവരം കണ്ടക്ടറെ അറിയിച്ചു. തുടര്‍ന്ന് ഇവരോട് സംസാരിക്കവെ വനിതാ കണ്ടക്ടറോട് കമിതാക്കള്‍ മോശമായി പെരുമാറി. ചീത്ത വിളിച്ചു. മാത്രമല്ല വനിതാ കണ്ടക്ടര്‍ക്കെതിരെ കെ എസ് ആര്‍ ടി സി എം.ഡിക്ക് പരാതി നല്‍കി ഇ മെയില്‍ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് വനിത കണ്ടക്ടര്‍ വിവരം കെഎസ്ആര്‍ടിസി അധികൃതരെ അറിയിക്കുകയും ചെയ്തു.

ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി ചാത്തന്നൂര്‍ ഡിപ്പോയുമായി കണ്‍ട്രോള്‍ യൂണിറ്റ മുഖേന ബന്ധപ്പെടുകയും പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറുകയും ചെയ്തു .വനിതാ കണ്ടക്ടറുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും മാതാപിതാള്‍ക്കൊപ്പം പറഞ്ഞു വിടുകയും ചെയ്തു.

Karma News Network

Recent Posts

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

9 mins ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

37 mins ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

1 hour ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

1 hour ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

1 hour ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

2 hours ago