ലക്നൗ : തിരക്കേറിയ റോഡിൽ ഓടുന്ന സ്കൂട്ടിയിൽ ഇരുന്ന് പ്രണയസല്ലാപം നടത്തി കമിതാക്കൾ. വണ്ടിയിൽ മുൻവശത്ത് തിരിഞ്ഞിരുന്നു പെൺകുട്ടി കാമുകനെ കെട്ടിപ്പിടിച്ച് ഇരിക്കുകയും ചുംബിക്കുകയുമായിരുന്നു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈലായിരുന്നു. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്നാണ് കഥയിലെ നായകൻ കുടുങ്ങിയത്. വിക്കി ശർമ്മ എന്ന യുവാവാണ് പിടിയിലായത്. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോൺ വിക്കിയുടെ കടയിൽ മറന്ന് വച്ചിരുന്നു. തുടർന്ന് മകളുടെ ഫോൺ നമ്പറിൽ നിന്ന് പിതാവിന്റെ ഫോണിലേക്ക് വിളിച്ചുനോക്കി. ഈ കോൾ അറ്റൻഡ് ചെയ്തത് വിക്കിയായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമാകുകയായിരുന്നു.
വീട്ടിലേക്ക് ഇറക്കിവിടാനെന്ന വ്യാജേന വിക്കി ശർമ്മ പെൺകുട്ടിയെ സ്കൂട്ടിയിൽ ക്കൊണ്ടുപോകാറുണ്ടായിരുന്നു. ഇതേ രീതിയിലാണ് ഞായറാഴ്ച്ചയും വിക്കി പെൺകുട്ടിയെ കൊണ്ടു പോയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവ് സ്കൂട്ടി ഓടിക്കുകയും പെൺകുട്ടി മടിയിൽ ഇരുന്ന് തുടർച്ചയായി ചുംബിക്കുകയും ചെയ്യുന്നത് കാണാം. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…