തിരക്കേറിയ റോഡിൽ അഭ്യാസപ്രകടനം നടത്തിയ കാമുകൻ കുടുങ്ങി

ലക്നൗ : തിരക്കേറിയ റോഡിൽ ഓടുന്ന സ്‌കൂട്ടിയിൽ ഇരുന്ന് പ്രണയസല്ലാപം നടത്തി കമിതാക്കൾ. വണ്ടിയിൽ മുൻവശത്ത് തിരിഞ്ഞിരുന്നു പെൺകുട്ടി കാമുകനെ കെട്ടിപ്പിടിച്ച് ഇരിക്കുകയും ചുംബിക്കുകയുമായിരുന്നു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം . സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈലായിരുന്നു. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്നാണ് കഥയിലെ നായകൻ കുടുങ്ങിയത്. വിക്കി ശർമ്മ എന്ന യുവാവാണ് പിടിയിലായത്. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോൺ വിക്കിയുടെ കടയിൽ മറന്ന് വച്ചിരുന്നു. തുടർന്ന് മകളുടെ ഫോൺ നമ്പറിൽ നിന്ന് പിതാവിന്റെ ഫോണിലേക്ക് വിളിച്ചുനോക്കി. ഈ കോൾ അറ്റൻഡ് ചെയ്തത് വിക്കിയായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമാകുകയായിരുന്നു.

വീട്ടിലേക്ക് ഇറക്കിവിടാനെന്ന വ്യാജേന വിക്കി ശർമ്മ പെൺകുട്ടിയെ സ്കൂട്ടിയിൽ ക്കൊണ്ടുപോകാറുണ്ടായിരുന്നു. ഇതേ രീതിയിലാണ് ഞായറാഴ്‌ച്ചയും വിക്കി പെൺകുട്ടിയെ കൊണ്ടു പോയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവ് സ്കൂട്ടി ഓടിക്കുകയും പെൺകുട്ടി മടിയിൽ ഇരുന്ന് തുടർച്ചയായി ചുംബിക്കുകയും ചെയ്യുന്നത് കാണാം.  സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.