trending

കന്യാസ്ത്രീയുമായി അനാശാസ്യ ആരോപണം, ഫാ. സ്റ്റീഫൻ കോട്ടക്കലിനെ ചുമതലകളിൽ നിന്നും മാറ്റി

ഏറെ വിവാദം ഉണ്ടാക്കിയ വയനാട് കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലിനെതിരായ അനാശാസ്യ ആരോപണത്തിൽ ഒടുവിൽ നടപടി സ്വീകരിച്ച് സഭാ നേതൃത്വം. വൈദീകനെ ഇടവകയിൽ നിന്നും മാറ്റി. മറ്റ് പള്ളികളിൽ നിയമിക്കാതെ വൈദീകനെ ഇപ്പോൾ ചുമതലകളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്‌

സിസ്റ്റർ ലൂസിയാണ്‌ വൈദീകന്റെ കന്യാസ്ത്രീയുമായുള്ള അനാശാസ്യം കണ്ടു എന്നു പറഞ്ഞതും കാര്യങ്ങൾ പുറത്ത് വിട്ടതും. വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും കാരക്കാമല മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും തമ്മിൽ പള്ളിമുറിയുടെ അടുക്കളയിൽ വച്ച് ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത് നേരിൽ കണ്ടു എന്നാണ്‌ സിസ്റ്റർ ലൂസി പറയുന്നത്. മെയ് 28നു പള്ളി മുറിയിൽ ആയിരുന്നു സംഭവം. രാവിലെ പള്ളിയിൽ പോയ സുപ്പീരിയർ സിസ്റ്റർ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോൾ തോന്നിയ സിസ്റ്റർ ലൂസി കളപ്പുര പള്ളി മുറിയിൽ ചന്നപ്പോൾ ആയിരുന്നു വൈദീകനും കന്യാസ്ത്രീയും തമ്മിൽ ലൈംഗീക വേഴ്ച്ച നടത്തുന്നത് കണ്ടത് എന്നും പറഞ്ഞിരുന്നു

സംഭവത്തിൽ ഇടവകയിൽ നിന്നും ജനങ്ങൾ തന്നെ വൈദീകനെ ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ഉണ്ടായി. എന്നാൽ ഒരു വിഭാഗം ഭക്തർ വൈദീകനൊപ്പം നിലകൊള്ളുകയും വൈദീകനെ ന്യായീകരിക്കുകയും ചെയ്ത് രംഗത്ത് വന്നു. സിസ്റ്റർ ലൂസി കള്ളം പറയുന്നതാനെന്നും ഈ വിഭാഗം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

തുടർന്ന് സഭാ നേതൃത്വം വിവാദം ഗൗരവത്തിൽ എടുക്കുകയും അന്വേഷണം നടത്തുകയും ആയിരുന്നു. മാനന്തവാടി രൂപത ഇപ്പോൾ ഫാ. സ്റ്റീഫൻ കോട്ടലിനെ ഇടവകയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഈ വൈദീകനെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു എന്നും പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും എന്നും സഭക്കുള്ളിൽ നിന്നു തന്നെ അടക്കം പറച്ചിൽ ഉണ്ട്. മാത്രമല്ല ഇത്രയും നാൾ തെറ്റുകൾ ചെയ്തവർക്ക് ഇപ്പോൾ ഒന്നിച്ച് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നും പ്രചരണം നടക്കുന്നു

കാരക്കാമല പള്ളിമുറിയിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ഇടവക ജനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പുറത്തു വിടാതെ വൈകിക്കുന്നത് പോലീസും പള്ളിവികാരിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിസ്റ്റർ ലൂസി പറയുന്നു. എഡിറ്റ് ചെയ്തതും മുറിച്ച് മാറ്റിയതുമായ ദൃശ്യങ്ങളാണ്‌ പുറത്ത് വന്നിട്ടുള്ളത്. ഏതായാലും ഇപ്പോൾ വൈദീകനെതിരെ നടപടി സ്വീകരിച്ചതോടെ ഈ വിഷയത്തിൽ സഭാ നേതൃത്വം കർശന നിലപാട് സ്വീകരിച്ചിരിക്കുകയും വൈദീകനെ കൈയ്യൊഴിയുകയും ചെയ്തു എന്ന് പറയാം

വിവാദവുമായി ബന്ധപ്പെട്ട് സിസ്റ്റർ ലൂസി പറയുന്നത് ഇങ്ങിനെ. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നാൽ ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും എന്നവർക്കറിയാം. പക്ഷേ അതുമാത്രമല്ല കാര്യം, അതിനു മുൻപുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളെയായിരിക്കും അവർ കൂടുതൽ ഭയപ്പെടുന്നത് എന്ന് ന്യായമായും ഞാൻ സംശയിക്കുന്നു. കാരണം കഴിഞ്ഞ ഏതാനം ആഴ്ചകളിലെ ദൃശ്യങ്ങൾ പരിശോധിക്കപ്പെട്ടാൽ പുറത്തു വരുന്നത് ഇതുവരെ അറിഞ്ഞതിനേക്കാൾ എത്രയോ കൂടുതലായിരിക്കും.

ഇവിടെ പോലീസും ഭരണകൂടവും നോക്കുകുത്തികളായി മാറുകയാണോ? ഫാ. സ്റ്റീഫൻ കോട്ടക്കലിന്റെയും സിസ്റ്റർ ലിജി മരിയയുടെയും അനാശാസ്യ പ്രവൃത്തികൾ ഞാൻ നേരിൽ കണ്ടതിനെത്തുടർന്ന് ഫാ. സ്റ്റീഫൻ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും എന്നെ ആക്രമിക്കാൻ ഓടിച്ചതും എന്റെ ജീവനുതന്നെ അപായമുണ്ടെന്ന് കാണിച്ചും ഞാൻ പൊലീസിന് കൊടുത്ത പരാതിയിൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പരാതിയിലെ സുപ്രധാന തെളിവുകളായ സിസിടിവി ദൃശ്യങ്ങൾ അന്നേ ദിവസം തന്നെ കസ്റ്റഡിയിൽ എടുക്കേണ്ട ബാധ്യതയുള്ള പോലീസിന്റെ ഇതുവരെയുള്ള പ്രവൃത്തികളെല്ലാം സംശയാസ്പദമാണ്. സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കണ്ടുകെട്ടിയിട്ടില്ല എന്ന് മാത്രമല്ല ദൃശ്യങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്ന ഇടവക ജനങ്ങളെ പലവിധ കാരണങ്ങൾ പറഞ്ഞ് തിരികെ അയക്കുകയാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്‌തത്‌. യഥാർത്ഥത്തിൽ സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്യുകയാണോ എന്ന് ഞാൻ സംശയിക്കുന്നും എന്നും സിസ്റ്റർ ലൂസി പറയുന്നു
fr

Karma News Editorial

Recent Posts

മേയർക്കും എം.എൽ.എക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

30 mins ago

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ…

1 hour ago

ഭാര്യയുടെ ദുഖത്തെപ്പോലും പരിഹസിച്ച്‌ കാഴ്ചക്കാരെ കൂട്ടി, അച്ഛന്റെ മരണദിനത്തിലെ ദുരനുഭവത്തെക്കുറിച്ച്‌ മനോജ് കെ ജയൻ

തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ…

2 hours ago

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

10 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

11 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

11 hours ago