entertainment

വിശ്വാസവും സ്‌നേഹവുമൊക്കെ മുതലെടുത്ത് നമ്മളെ കുഴിയില്‍ തള്ളിയിട്ട് അവരുടെ കാര്യം നോക്കി പോകും, മേഘ്‌ന വിന്‍സെന്റ് പറയുന്നു

മിനിസ്‌ക്രീന്‍ സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്‌ന വിന്‍സെന്റ്. അടുത്തിടെയായിരുന്നു നടിയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തെത്തിയത്. തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിഞ്ഞതെന്ന് മേഘ്‌നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ പറഞ്ഞിരുന്നു. ഡോണിന്റെ രണ്ടാം വിവാഹവും അടുത്തിടെ നടന്നു. വിവാഹ മോചന ശേഷം സ്വന്തം യൂട്യൂബ് ചാനലുമായാണ് മേഘ്‌ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോള്‍ ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പുതിയ വീഡിയോയിലൂടെ പ്രയുകയാണ് മേഘ്‌ന. ഒരു കഥയുടെ പശ്ചാത്തലത്തിലാണ് ജീവിതത്തില്‍ ചതിക്കപ്പെട്ടവര്‍ക്കുള്ള മേഘ്‌നയുടെ മോട്ടിവേഷന്‍ ക്ലാസ്.

വ്യാപാര ആവശ്യങ്ങള്‍ക്കു വേണ്ടി മറ്റൊരു ഗ്രാമത്തിലേക്കു ഭാണ്ഡക്കെട്ടുകളുമായി പോകാനൊരു വഴി ആലോചിച്ച വ്യാപാരി അവിടെയുള്ള ഒരു കഴുതയെ കാണുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖകരമായ ഒരു ജീവിതം വാഗ്ദാനം ചെയ്ത് അയാള്‍ കഴുതയെ കൂടെ കൂട്ടുന്നു. പതിയെ തന്റെ ഭാണ്ഡകെട്ടുകളെല്ലാം കഴുതയെ കൊണ്ടു ചുമപ്പിച്ച അയാള്‍, കുറച്ചു ദൂരം പിന്നിട്ടപ്പള്‍ അതിന്റെ പുറത്തു കയറി ഇരുന്നു. പിന്നീട് കഴുതയും ഭാണ്ഡകെട്ടുകളും ഒരു കുഴിയില്‍ വീഴുന്നു. എന്നാല്‍ തന്നെ വിശ്വസിച്ചു വന്ന കഴുതയെ അനാഥമാക്കി അയാള്‍ തന്റെ ഭാണ്ഡകെട്ടുകള്‍ മാത്രമെടുത്ത് സ്ഥലം വിടുന്നു. കഴുത ചതിക്കപ്പെട്ടതായി മനസ്സിലാക്കുന്നതും ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്നതും പിന്നീട് കുഴിയിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ ചിവിട്ടി കയറി രക്ഷപ്പെടുന്നതുമാണ് കഥ.

 

” നമ്മള്‍ മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും. വളരെ കുറച്ചു പേര്‍ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം അങ്ങനെ മുന്നോട്ടു കൊണ്ടുപോകും. പക്ഷേ, കൂടുതലും ഈ വിശ്വാസവും സ്‌നേഹവുമൊക്കെ മുതലെടുത്ത് നമ്മളെ ഇതുപോലൊരു കുഴിയില്‍ തള്ളിയിട്ട് അവരുടെ കാര്യം നോക്കി പോകും. ഇതുപോലെ കുഴിയില്‍ കിടക്കുന്ന ഒരുപാട് പേരുണ്ടാവുമല്ലേ, രണ്ടു ചേയ്‌സ് ഉണ്ട് അവര്‍ക്ക്. ഒന്നെങ്കില്‍ ആ കുഴിയില്‍ കിടന്ന് മരിക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് പുറത്തു വന്ന് സന്തോഷമായി ജീവിക്കാം. കഴുത തന്റെ തലയില്‍ വീണ മണ്ണ് ഉപയോഗിച്ച് പുറത്തു വന്നതു പോലെ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടാകുന്ന ഒരോ വേദനയും ഒരോ അപമാനവും ചവിട്ടു പടിയായി ഉപയോഗിച്ച്, എഴുന്നേറ്റു വന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചു കാണിക്കണം”– മേഘ്‌ന പറഞ്ഞു.

Karma News Network

Recent Posts

IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്

വിദേശ രാജ്യങ്ങളായ ന്യൂസിലാൻഡ്, U K , കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കു പോകാൻ നടത്തപെടുന്ന IELTS OET പരീക്ഷകളുടെ മറവിൽ…

11 mins ago

നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ വൻ തട്ടിപ്പ്, ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ബാങ്ക് മാനേജർ തട്ടി

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി…

48 mins ago

ഓട്ടോ ഡ്രൈവറും ഭാര്യയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കൊല്ലത്ത്

ചിതറ : ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ…

1 hour ago

60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും ഭൂമിക്കടിയിലേക്ക് താഴ്ന്നു

മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ…

2 hours ago

ബസ് ചോർന്നൊലിച്ചു, കുടപിടിച്ച് വണ്ടി ഓടിച്ച് ഡ്രൈവർ, വീഡിയോ എടുത്ത് കണ്ടക്ടര്‍, പണി തെറിച്ചു

ബെംഗളൂരു: കുടചൂടി ബസോടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസാക്കി പ്രചരിപ്പിച്ച കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കെആർടിസി…

2 hours ago

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം, കാനിലെ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് മമ്മൂട്ടി

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ…

2 hours ago