കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ രണ്ടക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപി ജയിക്കില്ല, പകരം ജയിച്ചുവരുന്ന കോൺഗ്രസുകാർ ബിജെപിയിൽ പോകുകയാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരെന്ന് പറയാനാവില്ല. ഇതിനെല്ലാം കാരണം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ്. ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥ?
വടകരയിൽ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ അവിടെത്തന്നെ നിൽക്കുമോ എന്നത് വോട്ടർമാർ ചിന്തിക്കുമെന്നും കൂടി എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതിനിടെ കോൺഗ്രസിൽ നിന്ന് പടിയിറങ്ങുന്ന പത്മജ ചാലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…