kerala

അവള്‍ പോയി, അവളെ കൊന്നതാണ്, അറിവ് പകര്‍ന്ന് നല്‍കുന്നവര്‍

പരീക്ഷയില്‍ കോപ്പി അടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ജു പി ഷാജിയുടെ മരണത്തില്‍ രോക്ഷം ഉയരുകയാണ്. കോളേജ് മാനേജ്‌മെന്റിനും പ്രിന്‍സപ്പലിന് എതിരെയും വലിയ രോക്ഷമാണ് ഉയരുന്നത്. ഇന്നലെ അഞ്ജുവിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് വീടിന് മുന്നില്‍ തടയുകയും വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. അഞ്ജു പി ഷാജി, അവള്‍ പോയി. അപമാന ഭാരത്താല്‍ അവള്‍ ആത്മഹത്യ ചെയ്തു. അല്ല.അവളെ കൊന്നതാണ്.അറിവ് പകര്‍ന്ന് നല്‍കുന്നവര്‍.അധ്യാപകര്‍ എന്ന് വിളിക്കാം.അവരില്‍ ചിലരാണ്, ആ കുട്ടിയുടെ മരണത്തിനുത്തരവാദി.- നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

എംഎ നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഹൃദയഭേദകം ഈ ചിത്രം. അഞ്ചു പി ഷാജി,അവള്‍ പോയി. അപമാനഭാരത്താല്‍ അവള്‍,ആത്മഹത്യ ചെയ്തു. അല്ല. അവളെ കൊന്നതാണ്. അറിവ് പകര്‍ന്ന് നല്‍കുന്നവര്‍…അധ്യാപകര്‍ എന്ന് വിളിക്കാം…അവരില്‍ ചിലരാണ്,ആ കുട്ടിയുടെ മരണത്തിനുത്തരവാദി. എന്റ്‌റെ ഹൃദയം,തേങ്ങുകയാണ്,അവളുടെ അച്ഛന്റ്‌റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്. അയാള്‍ എങ്ങനെ സഹിക്കും. അഞ്ചുവിന്റ്‌റെയച്ഛന്‍,പൊട്ടികരയുന്ന ദൃശ്യം ടി വി യില്‍ കണ്ടപ്പോള്‍,വല്ലാത്തൊരസ്വസ്ഥത..അതെന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. മീനച്ചിലാറിന്റ്‌റെ,ഓളങ്ങള്‍ തേങ്ങുന്നുണ്ടാകും,നിശബ്ദമായി.. മാതാ പിതാ ഗുരു ദൈവം. എന്നാണല്ലോ ചൊല്ല്. പക്ഷെ വര്‍ത്തമാനകാലത്തെ, പല ഗുരുക്കന്മാരും,അഹങ്കാരത്തിന്റ്‌റെയും,ക്രൂരതയുടേയും ആള്‍ രൂപങ്ങളായി,മാറിക്കൊണ്ടിരിക്കുന്നു എന്നുളളത് ഒരു സത്യമാണ്.

ചേര്‍പ്പുങ്കല്‍,ബി വി എം,ഹോളി ക്രോസ്സ് കോളജിലെ പ്രിന്‍സിപ്പാളും,ചില അധ്യാപകരും,മുകളില്‍ പറഞ്ഞ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട…അഞ്ചുവിന്റ്‌റെ പിതാവ് ഷാജിയുടെ,ആവശ്യം ന്യായമാണ്. പ്രിന്‍സിപ്പാളിനെയും, ആ കുട്ടിയുടെ മരണത്തിന് പ്രേരകനായ അധ്യാപകനെയും അറസ്റ്റ് ചെയ്യണം. വയനാട്ടില്‍ പാമ്പ് കടിയേറ്റ് ഒരു കൊച്ച് കുട്ടി മരിച്ച സംഭവത്തിലും കാരണക്കാരന്‍,ഒരധ്യാപകനായിരുന്നു.

ചെന്നൈ IIT യില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മരണത്തിലും,സംശയത്തിന്റ്‌റെ വിരലുകള്‍ ചൂണ്ടപ്പെട്ടത് അവിടുത്തെ,പ്രൊഫസ്സറുടെ നേരെയാണ്. എല്ലാ അധ്യാപകരും ഇത്തരക്കാരല്ല..പക്ഷെ,ഇങ്ങനെയുളള നരാധമന്മാര്‍ അധ്യാപക സമൂഹത്തില്‍ കൂടി വരുന്നു എന്നുളളത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല…മനുഷത്ത്വം ഏറ്റവും കൂടുതല്‍ വേണ്ട വിഭാഗമാണ് അധ്യാപകര്‍. BVM Holy Cross കോളജിലെ പ്രിന്‍സിപ്പാളിനും, മറ്റും അതില്ലാതെ പോയി. അവരെ ആത്മഹത്യാ പ്രേരണക്ക്,അറസ്റ്റ് ചെയ്യണം…എന്തും പറയാം,എങ്ങനേയും പഠിപ്പിക്കാം,ഞങ്ങള്‍ ഇങ്ങനെയൊക്കെയാ,എന്നുളള ഇവരുടെയൊക്കെ ഹുങ്കുണ്ടല്ലോ. അതിനൊറരുതി വരുത്താന്‍..അറസ്റ്റ് അനിവാര്യം തന്നെ.

NB എഞ്ചിനിയറിംഗ് കോളജിലെ,ഈഗോയിസ്റ്റായ,ഒരധ്യാപകന്റ്‌റെ അഹങ്കാരത്തിനും,അസഹിഷ്ണതക്കും,വിധേയനായ,ഒരുപൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍,എനിക്കിത് ശരിക്കും മനസ്സിലാകും.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

5 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

31 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago