മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ കൈയിലുള്ള തെളിവുകൾ പൊലീസിനോ എക്സൈസ് വിഭാഗത്തിനോ കൈമാറണമെന്നും ഇത്തരക്കാരായ ആളുകളുടെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.എ. നിഷാദ് പറയുന്നു.
” ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകൾ പുറത്ത് വിടാൻ #comeontinitom എന്ന ഹാഷ് ടാഗ് കാമ്പയിനു തുടക്കമിടാം. ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം…
അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്… ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം…ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം… വെറും അമ്മായി കളി കളിക്കരുത്…കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ…കമോൺ ടിനി…കമോൺ
എല്ലാവരെയും മഴയത്തു നിർത്തുന്ന പരിപാടി ശരിയല്ല. നടന്റെ പേര് ടിനി ടോം പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞില്ലെങ്കിൽപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് പറയണം. അല്ലെങ്കിൽ പൊലീസോ എക്സൈസ് വിഭാഗമോ ടിനി ടോമുമായി സഹകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കണം. അത് പറയാനുള്ള മനക്കരുത്ത് ടിനി ടോമും കാണിക്കണം. ടിനി ടോം ‘അമ്മ’യുടെ ഔദ്യോഗിക മെംബർ ആണ്. അയാൾക്കൊരു ഉത്തരവാദിത്തമുണ്ട്.”അദ്ദേഹം പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…